മന്ദമംഗലത്ത് കലിയൻ ഉത്സവം കൊയിലാണ്ടി: കലിയാ കലിയാ കൂയ്... ചക്കേം മാങ്ങേം താ... കലിയദിനത്തിൽ നാടും നഗരവും കലിയെൻറ ആരവങ്ങൾ നിറഞ്ഞ കാലമുണ്ടായിരുന്നു. ഇന്നു വീടുകളിലെ ആരവങ്ങൾ കുറഞ്ഞെങ്കിലും കലിയനു കൊടുക്കൽ മിക്ക വീടുകളിലും നടക്കുന്നുണ്ട്. ഇപ്പോൾ കലിയൻ ഉത്സവം ക്ലബുകളും സംഘടനകളും ഏറ്റെടുത്തു നടത്തുന്നു. മന്ദമംഗലം തളിർ ജൈവഗ്രാമത്തിെൻറ കലിയൻ ഉത്സവം ഇന്നലെ നടന്നു. കാർഷികവൃത്തിയുടെ പ്രസക്തി പുതുതലമുറയിലേക്കു പകർന്നുനൽകുകയെന്ന ലക്ഷ്യമിട്ടാണ് കലിയൻ ഉത്സവങ്ങൾ അരങ്ങേറുന്നത്. പ്രകൃതിയിൽനിന്ന് അകന്നതിെൻറ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വർത്തമാനകാലത്ത് മഴക്കാലത്തെ വരവേറ്റ് മഴ ഉത്സവങ്ങൾ വ്യാപകമായി നടക്കുകയാണ്. അതിെൻറ ഭാഗമായാണ് കലിയൻ ഉത്സവം. ഗൃഹാതുരത്വത്തിെൻറ ഓർമപുതുക്കൽ കൂടിയാണിത്. ചുവരിലെ കലണ്ടറിൽ കർക്കടക മാസത്തിെൻറ പിറവി ദർശിക്കുമ്പോൾ മനസ്സിലേക്ക് 'കലിയൻ' കടന്നുവരും. ഒരു സംസ്കൃതിയുടെ ഓർമപ്പെടുത്തലാണ് അത്. മിത്തുകളും ഐതിഹ്യങ്ങളുംകൊണ്ട് നിറഞ്ഞ സംസ്കാരത്തിെൻറ ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.