പുതുപ്പാടി ഭൂസമരം- ഇന്നു മുതൽ നിരാഹാരത്തിലേക്ക്​

നിരവധി കുടുംബങ്ങളുടെ ക്രയവിക്രയാവകാശവും പട്ടയ അപേക്ഷയും നിഷേധിച്ചു ഈങ്ങാപ്പുഴ: പുതുപ്പാടി വില്ലേജ് ഓഫിസിനു മുന്നിൽ സർവകക്ഷി ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ അഞ്ചു ദിവസമായി നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം തിങ്കളാഴ്ച മുതൽ നിരാഹാര സത്യഗ്രഹത്തിലേക്ക് കടക്കുന്നു. സമരസമിതി ഭാരവാഹികളായ ടി.എം. പൗലോസ്, കെ.ഇ. വർഗീസ്, ബിജു താന്നിക്കാക്കുഴി, ജോർജ് മങ്ങാട്ടിൽ എന്നിവരാണ് രാവിലെ പത്തു മുതൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. പുതുപ്പാടി വില്ലേജിലെ റീസർവേ നമ്പർ 100/1ലെ ആയിരത്തോളം കുടുംബങ്ങളുടെ ക്രയവിക്രയാവകാശം നിഷേധിക്കപ്പെടുകയും റീസർവേ 1/1ൽപെട്ട 400 കുടുംബങ്ങളുടെ പട്ടയ അപേക്ഷ നിഷേധിച്ചതുമാണ് സമരത്തിന് കാരണമായത്. 100/1ലെ ആയിരം കുടുംബങ്ങളുടെ ഭൂനികുതി 50 വർഷമായി സ്വീകരിച്ചിരുന്നതാണ്. 2008ൽ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിലൂടെയാണ് ഇവരുടെ ഭൂമിയിലെ ക്രയവിക്രയാവകാശം നിഷേധിച്ചതും ഭൂനികുതി സ്വീകരിക്കാതായതും. 1/1ൽപെട്ട നാനൂറ് കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ സർക്കാറി​െൻറ അവസാന കാലഘട്ടത്തിൽ ആരംഭിച്ചതാണ്. ഇതി​െൻറ അടിസ്ഥാനത്തിൽ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ 20 വർഷത്തെ നികുതി അടച്ച രസീതും ഭൂമിയുടെ സർവേ പ്ലാനും അടക്കം പട്ടയത്തിന് അപേക്ഷിക്കാൻ നിർദേശിച്ചിരുന്നു. അതനുസരിച്ച് 2015 ഡിസംബറിൽ 20 വർഷത്തെ നികുതിയടച്ച് സർവേ സ്കെച്ച് അടക്കം അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കാതെവരുകയായിരുന്നു. പിന്നീട് പലതവണ റവന്യൂ അധികൃതരെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ഭൂസംരക്ഷണ സമരസമിതി പ്രശ്നം ഏറ്റെടുത്തത്. ക്രമസമാധാനപ്രശ്നത്തിന് സാധ്യതയെന്ന് ആശങ്ക ഈങ്ങാപ്പുഴ: സമരം സത്യഗ്രഹത്തിൽനിന്ന് നിരാഹാരത്തിലേക്ക് മാറുേമ്പാഴും പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ പ്രദേശത്ത് ക്രമസമാധാനപ്രശ്നത്തിന് സാധ്യതയെന്ന് ആശങ്ക. അഞ്ചു ദിവസങ്ങളിൽ സമരപ്പന്തലിൽ എത്തിയ ഭരണപക്ഷ എം.എൽ.എമാരും ഭരണ, പ്രതിപക്ഷ നേതാക്കളും സമരത്തിന് പൂർണപിന്തുണ നൽകിയെങ്കിലും ക്രിയാത്മക നിർദേശമോ നടപടിയോ ഉണ്ടായില്ല. ഇതാണ് സമരമുറ മാറ്റാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. ജില്ല കലക്ടറുടെ നേതൃത്വത്തിൽ പുതുപ്പാടി വില്ലേജ് ഓഫിസിൽ എത്തിയ റവന്യൂ ഉദ്യോഗസ്ഥർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തി​െൻറ ഗൗരവം സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തുമെന്നു പറഞ്ഞ് ഒഴിഞ്ഞതും സമരക്കാരിൽ നിരാശ പടർത്തി. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ദേശീയപാത ഉപരോധം അടക്കമുള്ള ക്രമസമാധാന പ്രശ്നത്തിലേക്ക് സമരം വഴിമാറുമെന്നാണ് സമരസമിതി ഭാരവാഹികൾ നൽകുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.