പുതുപ്പാടി ഭൂസമരം അടിയന്തരമായി പരിഹരിക്കണം --ലീഗ് സ്നേഹവീടൊരുക്കി സഹപാഠികൾ തണലായി എട്ടു ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിെൻറ താക്കോൽ കൈമാറി മുക്കം: സ്വന്തമായി വീടില്ലാത്തതുമൂലം കഷ്ടതയനുഭവിച്ചിരുന്ന കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്റസ ഒമ്പതാം ക്ലാസിലെ സഗീറിനും നാലാം ക്ലാസിലെ ഷിഫാനക്കും സ്നേഹവീടൊരുക്കി സഹപാഠികൾ തണലായി. യൂനിറ്റ് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചുനൽകിയത്. കുഞ്ഞുമനസ്സുകളിൽ നാമ്പിട്ട സഹപാഠിക്കൊരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ മദ്റസ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും മുന്നിട്ടിറങ്ങിയതോടെ പദ്ധതി സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. എട്ടു ലക്ഷ രൂപയോളം െചലവിൽ നിർമിച്ച വീടിെൻറ താക്കോൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. പ്രധാനാധ്യാപകൻ യു.പി.സി. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.ബി.വി സംസ്ഥാന സെക്രട്ടറി അഫ്സൽ രാമന്തളി, മുഹ്സിൻ ഒാമശ്ശേരി, സി.കെ. കാസിം, ഡോ. എൻ.എം. അബ്ദുൽ മജീദ്, വി.പി. അബ്ദുറഹ്മാൻ, അലി അക്ബർ, സുബൈർ നെല്ലിക്കാപറമ്പ്, ടി.പി. മുഹമ്മദ് ശരീഫ് അൻവരി, അംജദ് ഖാൻ റശീദി, ഇസ്ഹാഖ് കാരശ്ശേരി, എൻ.എം. ഹാദിൽ, എൻ.പി. ഖാസിം, മുട്ടാത്ത് കരീം, ഇ.കെ. സലാം എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ നടുക്കണ്ടി അബൂബക്കർ സ്വാഗതവും എസ്.കെ.എസ്.ബി.വി യൂനിറ്റ് പ്രസിഡൻറ് പി.പി. നിഹാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.