സ്കൂൾ തെരഞ്ഞെടുപ്പ്: പാർലമെൻറ്​ അനുഭവത്തി​െൻറ പുതുപാഠങ്ങളിൽ അവർ

ചേന്ദമംഗല്ലൂർ: ജനാധിപത്യത്തി​െൻറ ആണിക്കല്ലായ പൊതുതെരഞ്ഞെടുപ്പി​െൻറ എല്ലാ ഘട്ടങ്ങളും പ്രയോഗിച്ച് പരിശീലിക്കാനുള്ള അവസരം ലഭിച്ചതി​െൻറ ആത്മവിശ്വാസത്തിലാണ് 1200ലധികം വിദ്യാർഥികൾ പഠിക്കുന്ന ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്കൂളിലെ കൊച്ചുകൂട്ടുകാർ. വിജ്ഞാപനം, നോമിനേഷൻ, സൂക്ഷ്മപരിശോധന, ചിഹ്നങ്ങൾ നൽകൽ, പ്രചാരണം, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ, പാർലമ​െൻറ് സമ്മേളനം തുടങ്ങിയവ സ്വയം പരിശീലിച്ചറിയാനുള്ള അവസരമാണ് ഒരുക്കിയത്. മുപ്പത് ഡിവിഷനുകളിൽനിന്ന് ക്ലാസ് ലീഡർ സ്ഥാനാർഥികളായി 120 പേരും പൊതുസ്ഥാനാർഥികളായി 39 പേരും മത്സരിച്ചു. ക്ലാസികത്തും പുറത്തും പോസ്റ്ററും നോട്ടീസും നിറഞ്ഞിരുന്നു. രാവിലെ പത്തിന് ആരംഭിച്ച പോളിങ്ങിൽ അഞ്ച് ബൂത്തുകളിലും വിദ്യാർഥികളായ 35 ഉദ്യോഗസ്ഥർ നിയന്ത്രിച്ചു. ഉച്ച ഒന്നിന് മുമ്പായി വോട്ടിങ് പൂർത്തിയാക്കി ഉച്ചക്ക് മൂന്നരയോടെ ഫലപ്രഖ്യാപനം നടന്നു. വാർത്ത പ്രക്ഷേപണവും നിരീക്ഷകരുടെ മിന്നൽ സന്ദർശനവും കൗതുകമുയർത്തി. കഴിഞ്ഞ ഒമ്പത് വർഷമായി പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽതന്നെയാണ് സ്കൂൾ പാർലമ​െൻറ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്ന് ഹെഡ്മാസ്റ്റർ കെ. സുരേന്ദ്രൻ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗല്ലൂരും എസ്.എം.സി ചെയർമാൻ എം.കെ. മുഹമ്മദ്കുട്ടിയും സംബന്ധിച്ചു. തെരഞ്ഞെടുപ്പ് ഫലം: ദാനിഷ് മുഹമ്മദ് (സ്കൂൾ ലീഡർ), ലുലുമോൾ കുന്നത്ത് (ഡെ. ലീഡർ), ഫാദിയ ഫാത്തിമ (ആർട്സ് ഹെഡ്), ടി.കെ. റീം (മാഗസിൻ എഡിറ്റർ), മുഹമ്മദ് ഷാമിൽ (സ്പോർട്സ് ഹെഡ്), ഇ.കെ. അജ്്വ (എൽ.പി സ്കൂൾ ലീഡർ), എൻ.പി. ആദിത്യൻ (എൽ.പി ഡെപ്യൂട്ടി ലീഡർ), സാജിദ് പുതിയോട്ടിൽ, ശാക്കിർ പാലിയിൽ, ടി.കെ. ജുമാൻ, ബി. ബിജേഷ്, ഷമീമ, പി. നസീബ, സി.പി. സൂരജ്, വിജു അമൃതനാഥൻ, ഇ.കെ. മൈമൂന, ഗിരിജ, ഷിജി, ഷൈജ, അനീസ്, വി. ഷീന, എൻ. മാധവി, ഇ. റീനകുമാരി, അസ്ലം, കെ.ടി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.