റഫിയെയും ഷമ്മി കപൂറിനെയും ഓർത്ത് നഗരം റഫി^ഷമ്മി നൈറ്റ്

റഫിയെയും ഷമ്മി കപൂറിനെയും ഓർത്ത് നഗരം റഫി-ഷമ്മി നൈറ്റ് കോഴിക്കോട്: ഷമ്മി കപൂറി​െൻറയും മുഹമ്മദ് റഫിയുടെയും പാട്ടുകൾ ഒരിക്കൽകൂടി നഗരത്തിലെ സംഗീതാസ്വാദകർക്കായി സമ്മാനിച്ച് 'തരാനെ'. റഫി-ഷമ്മി നൈറ്റ് എന്ന പേരിലാണ് സംഗീതകൂട്ടായ്മയായ തരാനെ പഴയ പാട്ടുകളുടെ കുളിർമ‍ഴ െപയ്യിച്ചത്. കിസ്കോ പ്യാർ കരൂം, അയ്യയ്യാ സുക്കൂ സുക്കൂ..., ഇസ് രംഗ് ബദൽത്തീ..., തുംനെ പുക്കാരാ, ചാഹെ കോയി മുജേ തുടങ്ങിയ റഫിയുടെ സ്വരമാധുരിയിലൊഴുകി, ഷമ്മി കപൂർ ആടിപ്പാടിയ പാട്ടുകളാണ് ടൗൺഹാളിലെ സംഗീതസന്ധ്യയിലൊഴുകിയത്. തൽഹത്ത് അലി, ഗോകുൽ ദാസ്, സ്പസീബ് ദാസ്, ഗോപിക മേനോൻ, ബിയ എന്നിവരാണ് പാട്ടുപാടിയത്. പപ്പൻ, ജയൻ, സോമൻ, ഹബീബ്, ജോയ്, രാജേഷ്, അസീസ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ഉദ്ഘാടനം എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു. എസ്.എ അബൂബക്കർ, ഗോകുൽദാസ്, മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.