ടൗൺഹാൾ മുറ്റത്തു പണിയുന്ന മതിൽ വീണ്ടും തകർത്തു

കോഴിക്കോട്: ടൗൺഹാളിനും ആർട്ട് ഗാലറിക്കുമിടയിൽ നഗരസഭയുടെ നേതൃത്വത്തിൽ പണിയുന്ന മതിൽ വീണ്ടും തകർത്തു. മതിൽ അനാവശ്യമാണെന്ന് പറഞ്ഞ് സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തേ പണി തടഞ്ഞിരുന്നു. അന്ന് നിർത്തിെവച്ച മതിൽ പണി വെള്ളിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വെള്ളിയാഴ്ച നിർമിച്ച തൂണുകളടക്കമുള്ളവയാണ് തകർത്തത്. സാംസ്കാരിക പ്രവർത്തകരുമായി ചർച്ച ചെയ്ത ശേഷമേ തുടർ നടപടികളുണ്ടാവുമെന്ന് അന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിരുന്നു. ഇതിന് വിരുദ്ധമായി വെള്ളിയാഴ്ച പണി തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പൊളിച്ചതെന്ന് കരുതുന്നു. വരും ദിവസങ്ങളിൽ മതിലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സാംസ്കാരിക പ്രവർത്തകരുടെ തീരുമാനം. ടൗൺഹാളിൽ വലിയ പരിപാടികൾ നടക്കുമ്പോൾ പാർക്കിങ്ങിനും മറ്റും ആർട്ട് ഗാലറി മുറ്റം ഉപയോഗിക്കാറുണ്ട്. മതിൽ ഉയരുന്നതോടെ ഇൗ സൗകര്യം കൂടി ഇല്ലാതാകുമെന്നാണ് പരാതി. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണമാണ് ടൗൺഹാളിനും ആർട്ട് ഗാലറിക്കുമിടയിൽ മതിൽകെട്ടുന്നതെന്നാണ് അധികൃതർ പറയുന്നത്. രാത്രി ടൗൺഹാളിൽ ആകെയുണ്ടാവുക ഒരു സെക്യൂരിറ്റി ജീവനക്കാരനാണ്. ജീവനക്കാരുടെ പരാതികൂടി കണക്കിലെടുത്താണ് മതിലുകെട്ടുന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.