അക്രമ രാഷ്​ട്രീയത്തിനെതിരെ ഉപവാസം

കാരാട്: വാഴയൂർ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ അക്രമത്തിനെതിരെ വാഴയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ സർക്കാർ പൂർണ പരാജയമാണെന്നും ജി.എസ്.ടിയുടെ പേരിൽ കേരളത്തിൽ കൊള്ളയാണ് നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇ.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് വി.വി. പ്രകാശ്, കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, അഡ്വ. ടി.വി. ഇബ്രാഹിം, വി.എ. കരീം, ദിനേഷ് പെരുമണ്ണ, മുഹമ്മദ് കുഞ്ഞി, ജൈസൽ എളമരം, ഷിഹാബ് മാസ്റ്റർ, ദിനേഷ് കടവ്, കെ.ടി. അജ്മൽ, സലിം മാസ്റ്റർ, മൻസൂർ എന്നിവർ സംസാരിച്ചു. പടം: vazhayoor congress അക്രമത്തിനെതിരെ വാഴയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.