മാവൂര്‍ ഗ്രാമപഞ്ചായത്ത് കട്ടില്‍ വിതരണം

മാവൂര്‍: ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിൽെപട്ട 60 വയസ്സ് കഴിഞ്ഞ വയോധികർക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഉസ്മാന്‍, കെ.സി. വാസന്തി, അംഗം സുരേഷ് പുതുക്കുടി, ജൂനിയര്‍ സുപ്രണ്ട് വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, െക. അനൂപ്, കണ്ണാറ സുബൈദ, സാജിദ പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, യു.എ. ഗഫൂർ, എം. സുനിൽകുമാർ എന്നിവർ പെങ്കടുത്തു. ഗ്രാസിം ഭൂമിയിൽ വ്യവസായം: എസ്.ടി.യു സമരപ്രഖ്യാപന കൺവെൻഷൻ പെരുവയൽ: ഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായം ഉടൻ വേണമെന്നാവശ്യപ്പെട്ട് എസ്.ടി.യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന് തുടക്കമായി. ഗ്രാസിം ഭൂമി അനാഥമാക്കരുത്, മാവൂരിന് പുതിയ വ്യവസായം വേണം' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി പുവാട്ടുപറമ്പില്‍ സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. ജില്ല പ്രസിഡൻറ് യു. പോക്കർ സമരപ്രഖ്യാപനം നടത്തി. ആദ്യ ഘട്ടമായി ഇൗ മാസം 24ന് വൈകീട്ട് നാലിന് മാവൂരിൽ സായാഹ്ന ധർണ നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപന കൺവെൻഷനിൽ കെ.എം. കോയ അധ്യക്ഷത വഹിച്ചു. കെ. മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. മജീദ് പെരുമണ്ണ, പൊതാത്ത് മുഹമ്മദ്, വി.പി. കബീർ, ടി.എം.സി. അബൂബക്കർ, കായക്കൽ അഷ്റഫ്, കെ. ഹുസ്സൻ ഗുരിക്കൾ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യു.എ. ഗഫൂർ സ്വാഗതവും ട്രഷറർ എം.വി. ബൈജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.