അഭിമുഖം കഴിഞ്ഞിട്ടും സ്​പോർട്​സ്​ ഹോസ്​റ്റലുകളിൽ പരിശീലകരെ നിയമിച്ചില്ല

കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിലി​െൻറ കോളജ് ഹോസ്റ്റലുകളിലടക്കം പരിശീലകരില്ലാതായതോടെ കായികതാരങ്ങൾ വെറുതെയിരിക്കുന്നു. 50 സ​െൻററുകളിലാണ് പരിശീലകരില്ലാത്തത്. വർഷങ്ങളായി ജോലി ചെയ്തിരുന്ന 47 താൽക്കാലിക പരിശീലകരെ പിരിച്ചുവിട്ടശേഷം വീണ്ടും ഇൻറർവ്യൂ നടത്തി പുനർനിയമനത്തിന് ശ്രമം തുടങ്ങിയിരുന്നു. ഇൻറർവ്യൂ പൂർത്തിയായെങ്കിലും നിയമനം നടന്നിട്ടില്ല. ഇൗ മാസം ഒന്നു മുതൽ കോളജുകളിൽ ചേർന്ന കായികതാരങ്ങൾക്ക് പരിശീലകരുടെ അഭാവം തിരിച്ചടിയാകുന്നുണ്ട്. പുതുതായി ഇൻറർവ്യൂ കഴിഞ്ഞ പരിശീലകരെയും താൽക്കാലികമായാണ് നിയമിക്കുക. പ്രമുഖ ഭരണകക്ഷിയിലെ ചില നേതാക്കന്മാരുടെ ഇടപെടലാണ് നിയമനം വൈകാൻ കാരണം. ഭരണകക്ഷി യൂനിയനിൽ ചേരാനാവശ്യപ്പെട്ട് പരിശീലകർക്ക് സമ്മർദം ശക്തമാണ്. പാർട്ടി സംസ്ഥാന ആസ്ഥാനത്തുനിന്ന് നിയമനത്തിന് സമ്മതം കിട്ടിയില്ലെന്നും സൂചനയുണ്ട്. പാർട്ടി നേതാവി​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ചതാണ് പരിശീലകരുടെയും മറ്റു ജീവനക്കാരുടെയും യൂനിയൻ. ഇൗ യൂനിയനിൽ ചേരാനാണ് സമ്മർദം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്, പാലാ സ​െൻറ് തോമസ് കോളജ് തുടങ്ങിയ പ്രമുഖ കോളജുകളിലെ സ്േപാർട്സ് കൗൺസിൽ കേന്ദ്രങ്ങളിലാണ് പരിശീലകരില്ലാത്തത്. അത്ലറ്റിക്സ് താരങ്ങൾക്ക് സീസണിനുമുമ്പ് പരിശീലനത്തി​െൻറ സമയമാണിത്. പ്രതീക്ഷയോടെ എത്തിയ താരങ്ങൾ ഇതോടെ നിരാശയിലാണ്. 200 രൂപ വീതം ഒാരോ താരത്തിനും ദിവസച്ചെലവായി സ്പോർട്സ് കൗൺസിലിന് സർക്കാർ നൽകുന്നുണ്ട്. കായികതാരങ്ങളുെട ആഗ്രഹം മറികടന്ന് സ്പോർട്സ് കൗൺസിലി​െൻറ തന്നിഷ്ടമനുസരിച്ചായിരുന്നു കോളജ് സ്പോർട്സ് ഹോസ്റ്റലുകളിേലക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. 'മാധ്യമം' വാർത്തയെ തുടർന്ന് ഇൗ തീരുമാനം പിൻവലിച്ചിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.