താമരശ്ശേരി: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ താമരശ്ശേരി ചുങ്കത്ത് പ്രവർത്തനമാരംഭിച്ചു. 22 വർഷമായി കമ്പ്യൂട്ടർ വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി പേർക്ക് ഇതിനകം ഐ.ടി മേഖലയിൽ സ്വദേശത്തും വിദേശത്തുമായി ജോലി ലഭിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഇൻറീരിയർ ഡിസൈനിങ്, ആർക്കിടെക്ചറൽ ഡിസൈനിങ്, ഹാർഡ്വെയർ മേഖലകളിൽ പ്രവൃത്തി പരിചയത്തിലൂന്നിയ പരിശീലനം നൽകി തൊഴിൽ നേടിക്കൊടുക്കാനായിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ പേറ്റൻറ് അവകാശത്തോടെ ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെയുള്ള വൈബ്സ് (വെർച്വൽ ഇൻററാക്ടിവ് ബിസിനസ് എക്സ്പിരിമെൻറ് സിസ്റ്റം) എന്ന കോഴ്സ് സ്ഥാപനത്തിെൻറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.