അഴിയൂർ സൂനാമി കോളനി ഭിത്തികെട്ടി സംരക്ഷിക്കും

കോഴിക്കോട്: വടകര അഴിയൂർ സൂനാമി കോളനിയിലെ അപകടഭീഷണിയുള്ള വീടുകൾ ഭിത്തികെട്ടി സംരക്ഷിക്കാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഭിത്തി കെട്ടുന്നതിനുള്ള ചെലവ് സി.കെ. നാണു എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് വഹിക്കും. നാലു ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) സി. ലില്ലി പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.