നാദാപുരം ഗവ. ആശുപത്രി പുതിയ കെട്ടിടത്തിന് യൂത്ത് ലീഗ് വക പ്രതീകാത്മക ഉദ്ഘാടനം

നാദാപുരം ഗവ. ആശുപത്രി പുതിയ കെട്ടിടം 'ഉദ്ഘാടനം െചയ്തു' നാദാപുരം: പണി പൂർത്തിയായ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാത്തതിൽ യൂത്ത് ലീഗ് പ്രതിഷേധം. നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ആശുപത്രി വളപ്പിൽ കെട്ടിടത്തി​െൻറ പ്രതീകാത്മക ഉദ്ഘാടനം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നാദാപുരം താലൂക്ക് ആശുപത്രിയിലെ എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാത്തത് തൂണേരി ബ്ലോക്ക് പഞ്ചായത്തി​െൻറ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ആംബുലൻസ് മാസങ്ങളായി കട്ടപ്പുറത്തായിട്ടും ഒരു നടപടിയും അധികാരികൾ കൈക്കൊള്ളുന്നില്ല. താൽക്കാലിക നിയമനങ്ങൾ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും നീക്കിവെക്കൽ മാത്രമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന ജോലി എന്നും അദ്ദേഹം പറഞ്ഞു. നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. സമീർ, ജനറൽ സെക്രട്ടറി സി.കെ. നാസർ, അൻസാർ ഓറിയോൺ, എൻ.കെ. ജമാൽ ഹാജി എന്നിവർ സംസാരിച്ചു. വി.പി. ഫൈസൽ, വി.വി. ശംസുദ്ദീൻ, ഇസ്മാഇൗൽ ആലച്ചേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.