പച്ചക്കറിവില കുതിക്കുന്നു

20 രൂപയിൽ താഴെയായിരുന്ന തക്കാളിക്ക് രണ്ടാഴ്ചകൊണ്ട് 60 രൂപയോളം കൂടി തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം കോഴിക്കോട്: ചെറിയ ഉള്ളിക്കു പിന്നാലെ പച്ചക്കറിവിലയും കുതിക്കുന്നു. തക്കാളി വിലയിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കിെട വലിയ കുതിപ്പുണ്ടായത്. ശനിയാഴ്ച പാളയത്തെ ചില്ലറ മാർക്കറ്റിൽ ഒരു കിലോ തക്കാളി വിറ്റത് 80 രൂപക്കാണ്. 70 രൂപക്കു മുകളിലാണ് മൊത്തക്കച്ചവടം നടന്നത്. സമീപകാലത്തെ തക്കാളിയുെട ഏറ്റവും ഉയർന്ന വിലയാണിത്. പെരുന്നാളിനുമുമ്പ് 20 രൂപയിൽ താഴെയായിരുന്ന തക്കാളിക്ക് രണ്ടാഴ്ചകൊണ്ട് 60 രൂപയോളം കൂടി. തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. നേരേത്ത എത്തിയിരുന്നതി​െൻറ പകുതി ലോഡ് തക്കാളി മാത്രമേ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്നുള്ളൂ. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളുടെ വിലയും വർധിച്ചിട്ടുണ്ട്. കാരറ്റിന് 60 രൂപയും പച്ചമുളകിന് 60 രൂപയും കയ്പക്ക് 40 രൂപയുമാണ് പാളയം മാർക്കറ്റിലെ ശനിയാഴ്ചത്തെ മൊത്തവില. ചില്ലറവിപണിയിൽ വില ഇതിലും കൂടും. ഉരുളക്കിഴങ്ങിനും വലിയ ഉള്ളിക്കും വിലക്കയറ്റമില്ല. കയറ്റുമതി കുറഞ്ഞതാണ് ഇവയുടെ വില കൂടാതിരിക്കാൻ കാരണം. വരവ് കുറഞ്ഞതും മഴ കനത്തതുമാണ് മൊത്തത്തിൽ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. 130 രൂപവെരയെത്തിയിരുന്ന ചെറിയ ഉള്ളി വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പഴയ വിലയിലെത്തിയിട്ടുമില്ല. തമിഴ്നാടിന് പുറമെ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗത്തുനിന്നാണ് കാര്യമായി പാളയത്ത് പച്ചക്കറി ലോഡുകൾ എത്താറ്. ഇതിൽ മൈസൂരുവിൽനിന്നുള്ള വരവ് കാര്യമായി കുറഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.