30 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

കോഴിക്കോട്: മുപ്പത് കുപ്പി പോണ്ടിച്ചേരി നിർമിത വിദേശ മദ്യവുമായി റെയിൽവേ പൊലീസി​െൻറ പിടിയിലായ യുവാവ് റിമാൻഡിൽ. കൊയിലാണ്ടി പന്തലായനി ഹിദായത്തുൽ മൻസിലിൽ നൗഫലിനെയാണ് (39) ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം--തിരുവനന്തപുരം മാവേലി എക്സ്പ്രസി​െൻറ ജനറൽ കോച്ചിൽനിന്നാണ് മദ്യം സഹിതം നൗഫൽ പിടിയിലായത്. കുറഞ്ഞ വിലക്ക് മാഹിയിൽ നിന്നും വാങ്ങുന്ന മദ്യം വൻ വിലക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ൈകമാറാനാണ് മദ്യമെത്തിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവേ എസ്.ഐ വി. രാജഗോപാൽ, സി.പി.ഒമാരായ സുനിൽകുമാർ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കിടെ അറസ്റ്റുചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.