ജില്ലയിൽ 28 പേർക്കുകൂടി ഡെങ്കിപ്പനി

കോഴിക്കോട്: ജില്ലയിൽ 28 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചേളന്നൂരിൽ അഞ്ചു പേർക്കും നഗരസഭയിലും തലക്കുളത്തൂരും നാലു പേർക്ക് വീതവും നന്മണ്ടയിലും കുരുവട്ടൂരിലും അത്തോളിയിലും രണ്ടു പേർക്കുവീതവും ബാലുശ്ശേരി, കൂരാച്ചുണ്ട്, പനങ്ങാട്, കാക്കൂർ, കക്കോടി, തിരുവള്ളൂർ, മുക്കം, ഫറോക്ക് എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതോടെ, ഇക്കൊല്ലം 520 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 29 പേർക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നു. രണ്ടു പേർക്ക് മഞ്ഞപ്പിത്തവും അഞ്ചു പേർക്ക് എച്ച്1എൻ1ഉം രണ്ടു പേർക്ക് ചിക്കൻ പോക്സും ഒരാൾക്ക് എലിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയിൽ മൊത്തം 1026 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതോടെ ജില്ലയിൽ ഇക്കൊല്ലത്തെ പനിബാധിച്ചവരുടെ എണ്ണം 155746 ആയി ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.