തിരുവമ്പാടി: ഹൃദയ ശസ്ത്രക്രിയക്കായി നിർധന വീട്ടമ്മ സഹായം തേടുന്നു. താഴെ തിരുവമ്പാടി കല്‍പ്പള്ളി സരോജിനിയാണ് ചികിത്സ സഹായം തേടുന്നത്. ഇവരോട് ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയാണ് ചികിത്സക്കായി െചലവ്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും സരോജിനിയുടെ അമ്മയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭര്‍ത്താവ് കൂലിവേല ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഇദ്ദേഹം രോഗബാധിതനായതിനാൽ കുടുംബത്തിന് ജിവിതമാര്‍ഗമില്ലാതെയായി. ഗ്രാമപഞ്ചായത്തിെൻറ കീഴില്‍ ടൗണിലെ മാലിന്യം നീക്കംചെയ്യുന്ന ജോലിയേറ്റെടുത്തു കുടുംബം പുലര്‍ത്തവെയാണ് സരോജിനിയെ രോഗം ബാധിച്ചത്. ഭര്‍ത്താവിനൊപ്പം സരോജിനിക്കും അസുഖം വന്നതോടെ ഈ കുടുംബം വളരെ പ്രയാസത്തിലുമായി. കുട്ടികളുടെ പഠനച്ചെലവും സരോജിനിയുടെ ചികിത്സച്ചെലവും ഈ കുടുംബത്തിന് താങ്ങാവുന്നില്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ ജനകീയ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് തിരുവമ്പാടി എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പർ: 37001790946 (IFSC: SBlN0070296 ). ഭാരവാഹികൾ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിന്‍ (മുഖ്യ രക്ഷാധികാരി), വൈസ് പ്രസിഡൻറ് ഗീത വിനോദ് (ചെയർ), ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് കെ.എ. അബ്ദു റഹിമാന്‍ (ജന. കൺ), ഡോ. എന്‍.എസ്. സന്തോഷ് (ട്രഷ). ഫോൺ: 9847091015. p
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.