പഞ്ചായത്ത് ഓഫിസുകൾക്കു മുന്നിൽ കോൺഗ്രസ്​ ധര്‍ണ നടത്തി

പഞ്ചായത്ത് ഓഫിസുകൾക്കു മുന്നിൽ കോൺഗ്രസ് ധര്‍ണ പേരാമ്പ്ര: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഞ്ചായത്ത് ഒാഫിസുകൾക്കു മുന്നിൽ ധർണ നടത്തി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ധർണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി. രാമദാസ് അധ്യക്ഷത വഹിച്ചു. കുട്ടികൃഷ്ണന്‍ നായർ, എസ്. മുരളീധരൻ, ലതേഷ് പുതിയേടത്ത്, ലത പൊറ്റയിൽ, പി.കെ. ബിയ്യാത്തു, അരവിന്ദന്‍ മേലമ്പത്ത്, സുധീഷ്‌കുമാർ, ശ്രീകുമാര്‍ കോണാട്ട്, ബിന്‍സിന്‍ ഏക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. നൊച്ചാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ. മധുകൃഷ്ണൻ, വി.എം. കുഞ്ഞമ്മദ്, ദിനേശൻ വാല്യക്കോട്, മുനീർ പൂക്കടവത്ത് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അമ്മദ്, ഗീത കല്ലായി, കെ.പി. രതീഷ്, സുകുമാരൻ മാസ്റ്റർ, എ. ഗോവിന്ദൻ, വി.ഡി. ദിനൂജ് എന്നിവർ നേതൃത്വം നൽകി. റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസ് മാർച്ച് പേരാമ്പ്ര: റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, എ.പി.എൽ -ബി.പി.എൽ ലിസ്റ്റ് കുറ്റമറ്റതാക്കുക, വിലക്കയറ്റം തടയുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവിതരണം സമയബന്ധിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് ധർണ നടത്തി. ഡി.സി.സി സെക്രട്ടറി കെ.കെ. വിനോദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മോഹൻദാസ് ഓണിയിൽ അധ്യക്ഷത വഹിച്ചു. രാജൻ കെ. പുതിയേടത്ത്, ഇ.ടി. സത്യൻ, സി.കെ. ബാലൻ, ഷിജു പുല്യോട്ട്, സി. പ്രേമൻ, പി.വി. ലക്ഷ്മിക്കുട്ടിയമ്മ, പി. മോഹനൻ, സി.ടി. ദാമോദരൻ നായർ, പി.വി. പത്മാവതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.