ചാലിക്കരയിൽ കക്കൂസ് മാലിന്യം റോഡിൽ തള്ളി പേരാമ്പ്ര: സംസ്ഥാന പാതയിൽ ചാലിക്കര സുഭിക്ഷക്കു സമീപം കക്കൂസ് മാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി. പ്രദേശത്ത് ദുർഗന്ധം വമിക്കുന്നത് കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും എറെ പ്രയാസപ്പെടുകയാണ്. ശനിയാഴ്ച പുലർച്ചെയാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നു. ദീർഘദൂര ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്ന ഇവിടെ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ നേരത്തേയും മാലിന്യം തള്ളിയിരുന്നു. സുഭിക്ഷയുടെ സമീപത്തുള്ള വയലിലും റോഡിെൻറ മറുഭാഗത്തും പഞ്ചായത്തിെൻറ കതിരണിയുംപാടം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്ത് വരുന്നുണ്ട്. കക്കൂസ് മാലിന്യം വയലിലേക്ക് ഒഴുകിയെത്തുന്നത് കർഷകർക്ക് ജലജന്യരോഗങ്ങൾ വരാൻ കാരണമാവുമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു. ഹജ്ജ് പഠനക്ലാസ് പേരാമ്പ്ര: അസ്വഹ്വ കോളജ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച 10 മുതൽ ഇസ്മാഈൽ മിസ്ബാബാഹിയുടെ ഹജ്ജ് പഠനക്ലാസ് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. പി. കുഞ്ഞിമൊയ്തീൻ, ഖാസിം ഹാജി നൊച്ചാട് സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്. പാലേരിയിൽ റിഹ്ല ഹജ്ജ് - ഉംറ സർവിസ് നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് പഠനക്ലാസ് പാലേരി ടൗണിലെ ഇടിവെട്ടി റോഡിൽ ജൂലൈ 22 ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പുറവൂർ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകും. മൊയ്തു മുസ്ലിയാർ പാലേരി ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.