പ്രതികളെ റിമാൻഡ്ചെയ്തു

ലീഗ് പ്രസിഡൻറിനുനേരെ വധശ്രമം: പ്രതികൾ റിമാൻഡിൽ നന്തിബസാർ: മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പി.പി. കരീമിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊയിലാണ്ടി പൊലീസി​െൻറ പിടിയിലായ രണ്ടുപേരെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിലൊരാൾ വിദേശത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. എളമ്പിലാട് കല്ലേരി സജീഷ്, കടലൂരിലെ വി.എ.കെ. സഹീർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.