ബസ്​ ജീവനെടുക്കുന്നതിന്​ അറുതിയില്ല

കോഴിക്കോട്: നഗരത്തിൽ ബസ് അപകടങ്ങൾക്ക് കുറവില്ല. വെള്ളിയാഴ്ച ബൈക്ക് യാത്രികനായ വ്യാപാരി ബസിടിച്ച് മരിക്കുകയും ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ ബസ് ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. പന്തിരാങ്കാവ്-മാങ്കാവ് റൂട്ടിൽ കൈമ്പാലത്തിനു സമീപം ബസ് ബൈക്കിലിടിച്ച് ഒളവണ്ണ തണ്ടാമഠത്തിൽ ഷാജി (45) ആണ് മരിച്ചത്. വൈകീട്ട് ആറോടെയായിരുന്നു അപകടം. പന്തീരാങ്കാവിലെ പഴവ്യാപാരിയാണ് ഷാജി. രാവിലെ പതിനൊന്നരയോടെ വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിനു സമീപമാണ് സ്കൂൾ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചത്. ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന നെല്ലിേക്കാട് കാട്ടുകുളങ്ങര ദാരുൽ അമനിൽ ഹാരിസി​െൻറ മകൻ ഷാമിലിനെയാണ് (15) ബസ് ഇടിച്ചുതെറിപ്പിച്ചത്. ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയായ ഷാമിൽ വെള്ളിയാഴ്ച സമരമായതിനെ തുടർന്ന് സ്കൂളിൽനിന്നു വീട്ടിലേക്ക് പോകാൻ ഫാത്തിമ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിന് മുന്നിലേക്ക് നടന്നുവരവെ പിന്നിൽനിന്നു ബസ് ഇടിക്കുകയായിരുന്നു. യാത്രക്കാർ ബഹളംവെച്ചതോടെ ബസ് ജീവനക്കാർ ഇറങ്ങിയോടി. പരിക്കേറ്റ ഷാമിൽ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന 'ശ്രീ ഗോകുലം' ബസാണ് അപകടം വരുത്തിയത്. അമിതവേഗത്തിൽ വന്ന് പെെട്ടന്ന് റോഡരികിലേക്ക് നിർത്താൻ നോക്കിയപ്പോഴാണ് ബസ് വിദ്യാർഥിയെ ഇടിച്ചത്. ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രണ്ടു ജീവനുകളാണ് ബസുകളുടെ മിന്നൽവേഗത്തിൽ പൊലിഞ്ഞത്. ഇൗസ്റ്റ്ഹിൽ എടക്കാട് പരേതനായ ഡേവിഡ് മോസസി​െൻറ മകൻ പ്രവീൺ െജറാൾഡ് (54), നല്ലളം ചാലാട്ടി മലപ്പുറം പറമ്പിൽ മുജാഹിം (21) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രികരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.