ടൗൺഹാളിനും ആർട്​ ഗാലറിക്കുമിടയിൽ മതിലുപണി പുനരാംഭിച്ചു

ടൗൺഹാളിനും ആർട്ട് ഗാലറിക്കുമിടയിൽ മതിലുപണി പുനരാരംഭിച്ചു കോഴിക്കോട്: ടൗൺഹാളിനും ആർട്ട്ഗാലറിക്കുമിടയിൽ നഗരസഭയുടെ നേതൃത്വത്തിൽ മതിൽ നിർമാണം പുനരാരംഭിച്ചു. മതിൽ അനാവശ്യമാണെന്നാരോപിച്ച് സാംസ്കാരികപ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പണി തടഞ്ഞിരുന്നു. സാംസ്കാരിക പ്രവർത്തകരുമായി ചർച്ചചെയ്ത ശേഷമേ തുടർ നടപടികളുണ്ടാവുവെന്ന് അന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിരുന്നു. ഇതിന് വിരുദ്ധമായി വെള്ളിയാഴ്ച മതിൽപണി തുടങ്ങിയതിൽ ശനിയാഴ്ച പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ് സാംസ്കാരിക പ്രവർത്തകർ. ടൗൺഹാളിൽ വലിയ പരിപാടികൾ നടക്കുമ്പോൾ പാർക്കിങ്ങിനും മറ്റും ആർട്ട്ഗാലറി മുറ്റം ഉപയോഗിക്കാറുണ്ട്. മതിലുയരുന്നതോടെ ഈ സൗകര്യമില്ലാതാവും. സാധാരണക്കാര​െൻറ പണം കോർപറേഷൻ ദുരുപയോഗം ചെയ്യുകയാണെന്നാണ് എതിർക്കുന്നവരുടെ ആരോപണം. എന്നാൽ, സാമൂഹികവിരുദ്ധരുടെ ശല്യംമൂലമാണ് ടൗൺഹാളിൽ മതിൽകെട്ടുന്നതെന്നാണ് അധികൃതരുടെ വാദം. ടൗൺഹാളിൽ രാത്രി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ജോലിചെയ്യുന്നത്. ജീവനക്കാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് മതിൽകെട്ടുന്നതെന്നാണ് നഗരസഭയുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.