വയനാട് കാർഷിക വികസന അതോറിറ്റി വേണം ^കര്‍ഷക സെമിനാര്‍

വയനാട് കാർഷിക വികസന അതോറിറ്റി വേണം -കര്‍ഷക സെമിനാര്‍ ചുമട്ടുതൊഴിലാളികൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് മാനന്തവാടി:- പാണ്ടിക്കടവിലെ കയറ്റിറക്ക് തർക്കം പരിഹരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഒഴികെയുള്ള സംയുക്ത തൊഴിലാളികൾ വ്യാഴാഴ്ച മുതൽ മാനന്തവാടി നഗരത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. നിരവധിതവണ ജില്ല ലേബർ ഓഫിസർ പൊലീസ് എന്നിവരും തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചർച്ചകളിൽ പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. പാണ്ടിക്കടവിൽ സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ പ്രാദേശികമായി തൊഴിലാളികൾ കയറ്റിറക്കിന് എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. വെള്ളമുണ്ട-നിരവിൽപുഴ റോഡി​െൻറ ശോച്യാവസ്ഥ: 26ന് യു.ഡി.എഫ് ഹർത്താൽ വെള്ളമുണ്ട: വെള്ളമുണ്ട -നിരവിൽപുഴ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26ന് വെള്ളമുണ്ട, -തൊണ്ടർനാട് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഹർത്താൽ. മുൻ സർക്കാറി​െൻറ കാലത്ത് ഫണ്ടനുവദിച്ചിട്ടും റോഡ് നന്നാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് യു.ഡി.എഫ് രണ്ടാം ഘട്ട സമരത്തിനിറങ്ങുന്നത്. 24 മണിക്കൂർ ഹർത്താലാണ് നടത്തുക. വെള്ളമുണ്ട -തൊണ്ടർനാട് പഞ്ചായത്തിലെ യു.ഡി.എഫ് സംയുക്ത യോഗത്തിൽ സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി മാധവൻ, ആൻഡ്രൂസ് ജോസഫ്, കേളോത്ത് അബ്ദുല്ല, ജി.ജി. പോൾ, കെ.വി. കുഞ്ഞിക്കണ്ണൻ, എം.സി. മോയി, നൗഷാദ് കോയ, പി. റെജി, എം.കെ. ചാക്കോ, അഹമ്മദ് എന്നിവർ സംസാരിച്ചു. പി.സി. ഇബ്റാഹിം ഹാജി (ചെയർ), സുനിൽ (കൺ), കേളോത്ത് അബ്ദുല്ല (ജോ. കൺ), സി.പി. മൊയ്തു ഹാജി (വൈ. പ്രസി), ജി.ജി. പോൾ (ട്രഷ) എന്നിവരെ ഭാരവാഹികളാക്കി സംയുക്ത സമരസമിതിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.