ബാബു പറശ്ശേരി മികച്ച ജില്ലപഞ്ചായത്ത് പ്രസിഡൻറ്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലപഞ്ചായത്ത് പ്രസിഡൻറിനുള്ള റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റോയലി​െൻറ പുരസ്കാരത്തിന് കോഴിക്കോട് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അർഹനായി. ജൂലൈ 19ന് വൈകീട്ട് ആറിന് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി മാത്യു ടി. തോമസ് പുരസ്കാരം സമ്മാനിക്കും. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ സ്വദേശിയായ ബാബു പറശ്ശേരി കലാ-സാംസ്കാരികസാമൂഹികരാഷ്ട്രീയമേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. 95മുതൽ 2000 വരെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2000 മുതൽ 2005 വരെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. 1991-ൽ രൂപവത്കൃതമായ ജില്ലകൗൺസിലിലും അംഗമായിരുന്നു. വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡൻറായും കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് യൂനിയൻ ഡയറക്ടറായും പ്രവർത്തിച്ചു. അറിയപ്പെടുന്ന പ്രഫഷനൽ നാടകനടനായിരുന്നു. ഏറ്റവും മികച്ച നാടകനടനുള്ള കേരള സംഗീതനാടകഅക്കാദമി അവാർഡ്, കുവൈത്ത് കെ.ടി. മുഹമ്മദ് സ്മാരക അവാർഡ് തുടങ്ങി അഭിനയം, നാടകസംവിധാനം എന്നിവക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.