റിയൽ എസ്​റ്റേറ്റ്​ തൊഴിലാളികളെ പ്രത്യേക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന്​

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ എസ്.ടി.യു സംസ്ഥാന കൗൺസിൽ കോഴിക്കോട് ലീഗ് ഒാഫിസിൽ ചേർന്നു. എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് തൊഴിലാളികളെ പ്രത്യേക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും നിലവിൽ നടക്കുന്ന വസ്തു രജിസ്ട്രേഷ​െൻറ ബുദ്ധിമുട്ടുകളും കാലതാമസവും ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. എം. ഹംസഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചെറിയേരി സ്വാഗതവും ജനറൽ സെക്രട്ടറി പി. ഹംസഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സിദ്ദീഖ് ചെറിയേരി മലപ്പുറം (പ്രസി.), എയർലൈൻസ് അസീസ് ഹാജി കോഴിക്കോട്, ടി.ഇ. ഇബ്രാഹീം ഹാജി വയനാട്, കെ.കെ. കുഞ്ഞാമുഹാജി മലപ്പുറം, എം. ഖാജാഹുസൈൻ പാലക്കാട്, വി.എ. ബഷീർ എറണാകുളം, ജബ്ബാർ പുന്നക്കാട് (വൈസ് പ്രസി.), പി. ഹംസഹാജി കണ്ണൂർ (ജന. സെക്ര.), കെ.എം. ഷമീർ മേത്തർ തൃശൂർ, ടി.കെ. ഫൈസൽ പാലക്കാട്, കെ. അബ്ദുല്ല വയനാട്, പി.എം.എ. റഉൗഫ് കരുവാരക്കുണ്ട്, ഉസ്മാൻ കല്ലാട്ടയിൽ തൃശൂർ, കെ. അബ്ദുൽജബ്ബാർ കാസർകോട് (േജാ. സെക്ര.), എൻ.കെ. ഹംസ മലപ്പുറം (ട്രഷ.). photo: ഹംസഹാജി കണ്ണൂർ(സെക്ര.) സിദ്ദീഖ് ചെറിയേരി മലപ്പുറം (പ്രസി.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.