കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക്; മേൽപ്പാലത്തിെൻറ മാസ്റ്റർ പ്ലാൻ സമർപ്പിക്കും കൊടുവള്ളി: കൊടുവള്ളിയുടെ മുഖച്ഛായ തന്നെ മാറുന്ന രീതിയിൽ നടപ്പാക്കുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപ്പാലത്തിെൻറ മാസ്റ്റർ പ്ലാൻ അംഗീകാരത്തിനായി സർക്കാറിലേക്ക് ഉടൻ സമർപ്പിക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ. കൊടുവള്ളി മുനിസിപ്പൽ െഡവലപ്പ്മെൻറ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ ബജറ്റിലാണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മേൽപ്പാലത്തിന് ഫണ്ട് അനുവദിച്ചത്. തുടർന്ന് പദ്ധതിവരുന്ന സിറാജ് ബൈപാസ് റോഡ് ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ റോഡ് ആൻഡ് ബ്രിഡ്ജ് െഡവലപ്പ്മെൻറ് കോർപറേഷൻ വിഭാഗം 33 കോടി രൂപ െചലവ് പ്രതീക്ഷിക്കുന്ന ബ്രിഡ്ജ് മാത്രം വരുന്ന പ്ലാനും, 65 കോടി രൂപ െചലവ് പ്രതീക്ഷിക്കുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപ്പാലത്തിെൻറ മാസ്റ്റർ പ്ലാനും തയാറാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നടന്ന കൊടുവള്ളി മുനിസിപ്പൽ െഡവലപ്പ്മെൻറ് കമ്മിറ്റി യോഗത്തിൽ റോഡ് ആൻഡ് ബ്രിഡ്ജ് െഡവലപ്പ്മെൻറ് കോർപറേഷൻ വിഭാഗം ഉദ്യോഗസ്ഥൻ സാംജു പദ്ധതികളുടെ മാസ്റ്റ്ർ പ്ലാൻ വിശദീകരിച്ചു. സിറാജ് ബൈപാസ് ജംങ്ഷൻ മുതൽ പാലക്കുറ്റി െപട്രോൾ പമ്പ് വരെ 800 മീറ്റർ നീളത്തിലാണ് തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപ്പാലം നിർമിക്കുക. സിറാജ് ബൈപ്പാസ് ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡിന് മുൻവശം വരെ മേൽപ്പാലവും അവിടം മുതൽ പഴയ പൊലീസ് സ്റ്റേഷൻ ഭാഗംവരെ തുരങ്കം റോഡുമാണുണ്ടാവുക. നിലവിലുള്ള റോഡ് നിലനിർത്തി റോഡിന് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവിസ് റോഡുകളുമുണ്ടാവും.12 മീറ്റർ വീതിയിലാണ് പാലമുണ്ടാവുക. ബസ്സ്റ്റാൻഡിലേക്കും മറ്റു ഭാഗത്തേക്കും ഇതു വഴി സുഗമമായ യാത്രാ സൗകര്യമാണുണ്ടാവുക. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുകയും ചെയ്യും. photo Kdy-1 Koduvally rood master plan കൊടുവള്ളിയിൽ നിർമിക്കുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപ്പാലത്തിെൻറ മാസ്റ്റർ പ്ലാൻ ദർസ് ഉദ്ഘാടനം കൊടുവള്ളി: ആവിലോറ കോട്ടക്കൽ മസ്ജിദുന്നൂറിൽ ആരംഭിച്ച സി.പി. ശാഫി സഖാഫിയുടെ മുഹ്യിസ്സുന്ന ദർസിെൻറ ഉദ്ഘാടനം പൊന്‍മള അബ്ദുൽ ഖാദർ മുസ്ലിയാർ നിര്‍വഹിച്ചു. ആനക്കണ്ടി മുഹമ്മദ്കോയ ഹാജി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ മുഖ്യപ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി, സി.പി. ശാഫി സഖാഫി, സി.പി ഉബൈദുല്ല സഖാഫി, എസ്.വൈ.എസ് ജില്ല സെക്രട്ടറി പി.വി. അഹമ്മദ് കബീർ, വി.എം. അബ്ദുറഷീദ് സഖാഫി, ഒ.എം. ബഷീർ സഖാഫി, സി.എം. യൂസുഫ് സഖാഫി, മുഹമ്മദ് സഖാഫി അവേലം, ആനക്കണ്ടി അബുഹാജി എന്നിവർ സംബന്ധിച്ചു. സി.പി. അബ്ദുൽ അസീസ് ലത്വീഫി സ്വാഗതവും പി.സി. അബ്ദുൽ അസീസ് സഖാഫി നന്ദിയും പറഞ്ഞു. അറബിക് ടാലൻറ് പരീക്ഷ എളേറ്റിൽ: കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അറബിക് ടാലൻറ്പരീക്ഷ ശനിയാഴ്ച കൊടുവള്ളി ജി.എം.എൽ.പി സ്കൂളിൽ നടത്താൻ സബ്ബ് ജില്ല കെ.എ.ടി.എഫ് കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ട്രഷറർ കെ.കെ. ജബ്ബാർ യോഗം ഉദ്ഘാടനം ചെയ്തു. ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.