ഒാമശ്ശേരി: തെരഞ്ഞെടുപ്പ് മാതൃകയെ രാഷ്ട്രതന്ത്ര പഠനത്തിലെ പാഠ്യവിഷയവുമായി പരിചയപ്പെടുത്തി വാദി ഹുദ ഹൈസ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വിദ്യാർഥികൾതന്നെ മുഴുവൻ പ്രവർത്തനവും നിർവഹിച്ചപ്പോൾ അധ്യാപകർ നിർദേശങ്ങൾ നൽകി. സുരക്ഷ ചുമതല മറ്റ് സ്കൂൾ ജെ.ആർ.സി അംഗങ്ങളാണ് നിർവഹിച്ചത്. സ്കൂളിലെ 10ാംതരം വിദ്യാർഥി സി.വി. അൽജഫർ പ്രിസൈഡിങ് ഒാഫിസറായി. omy10.jpg ഇലക്ട്രോണിക്സ് വോട്ടിങ് മാതൃകയിൽ നടന്ന വാദിഹുദ ഹൈസ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.