-36 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി കോഴിക്കോട്: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മോേട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 1089 വാഹനങ്ങൾെക്കതിരെ നടപടിയെടുത്തു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. പി.എം. മുഹമ്മദ് നജീബിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പിഴയായി മൊത്തം 5,98,200 രൂപ ഇൗടാക്കി. ഒാവർലോഡ് കയറ്റുക, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക എന്നീ കുറ്റങ്ങൾക്ക് 36 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തു. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച 90 പേർക്കും ഇൻഷുറൻസ് ഇല്ലാത്ത 42 പേർക്കും ഹെൽമെറ്റ് ഇല്ലാത്ത 162 പേർക്കും സീറ്റ് ബെൽറ്റിടാത്ത 36 പേർക്കും പിഴയിട്ടു. വയനാട്, കണ്ണൂർ, കോഴിക്കോട് എന്നീ ആർ.ടി.ഒാഫിസുകൾക്കു കീഴിലുള്ള ഉദ്യോഗസ്ഥർ പെങ്കടുത്തു. പരിശോധന വരും ദിവസങ്ങളിൽ തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.