താമരശ്ശേരി: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍പെട്ട താഴെപറയുന്ന റേഷന്‍ കടകളിലെ പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ 13,14,15,16 തീയതികളില്‍ വിതരണം ചെയ്യും. തീയതി, റേഷന്‍കട നമ്പര്‍, ബ്രാക്കറ്റില്‍ പഴയത്, വിതരണം ചെയ്യുന്ന സ്ഥലം എന്നീ ക്രമത്തില്‍ : ജൂലൈ 13 വ്യാഴം: എ.ആര്‍.ഡി 47(145) തിരുവമ്പാടി ഗവ.ഐ.ടി.ഐക്ക് സമീപം, എ.ആര്‍.ഡി 46(147) തിരുവമ്പാടി , എ.ആര്‍.ഡി 48 (144) തിരുവമ്പാടി, എ.ആര്‍.ഡി 56(21) ഓമശ്ശേരി , എ.ആര്‍.ഡി 57 ഓമശ്ശേരി , എ.ആര്‍.ഡി 60 (289) മങ്ങാട് അതാത് റേഷന്‍ കട പരിസരം . ജൂലൈ 14 വെള്ളി - എ.ആര്‍.ഡി 67(207) കളരാന്തിരി, എ.ആര്‍.ഡി 58(214) പുത്തൂര്‍ , എ.ആര്‍.ഡി 59 (211) നടമ്മല്‍ പൊയില്‍ , എ.ആര്‍.ഡി 61(290) കരീറ്റിപറമ്പ് , എ.ആര്‍.ഡി 71(210) മുക്കിലങ്ങാടി, എ.ആര്‍.ഡി 75(205) തലപ്പെരുമണ്ണ, എ.ആര്‍.ഡി 27(238) വെളിമണ്ണ അതാത് റേഷന്‍കട പരിസരം. ജൂലൈ 15 ശനി : എ.ആര്‍.ഡി 62(226) പരപ്പന്‍ പൊയില്‍, എ.ആര്‍.ഡി 65(206) വവാട് , എ.ആര്‍.ഡി 61(290) പാലക്കുറ്റി, എ.ആര്‍.ഡി 73(209)സൗത്ത് കൊടുവള്ളി , എ.ആർ.ഡി 76(203) കരുവന്‍പൊയിൽ, എ.ആര്‍.ഡി 82(196) കിഴക്കോത്ത്, എ.ആർ.ഡി 83(194) കിഴക്കോത്ത്, എ.ആര്‍.ഡി 84(195) ആവിലോറ എന്നിവ അതാത് റേഷന്‍ കട പരിസരം . ജൂലൈ 16 ഞായര്‍: എ.ആര്‍.ഡി 06(185) അറപ്പീടിക , എ.ആര്‍.ഡി 79 (199) ചളിക്കോട് , എ.ആർ.ഡി 80(198) എളേറ്റില്‍ വട്ടോളി അതാത് റേഷന്‍ കട പരിസരം . രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വിതരണം. റേഷന്‍കാര്‍ഡ് കൈപ്പറ്റുന്നതിനായി കാര്‍ഡുടമയോ കാര്‍ഡിലുള്‍പ്പെട്ട വ്യക്തിയോ പഴയ റേഷന്‍കാര്‍ഡ് സഹിതം തിരിച്ചറിയല്‍ രേഖയുമായി ഹാജരാവണം. മുന്‍ഗണന വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് കാര്‍ഡിെൻറ വില. മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.