കൊടിയത്തൂർ: അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കൊടിയത്തൂർ വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻറ് തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള അത്യാവശ്യ സർട്ടിഫിക്കറ്റുകൾ പോലും കിട്ടാതെ വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടുകയാണ്. മുക്കം താഴക്കോട് വില്ലേജ് ഓഫിസർക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും രണ്ട് വില്ലേജുകളിലുമായി ചുമതല നടത്താൻ സാധിക്കുന്നില്ല. പുതുതായി നിയമിച്ച വില്ലേജ് ഓഫിസർ ലീവ് എടുത്തിരിക്കുകയാണ്. ഇക്കാരണം കൊണ്ട് മാർച്ച് മാസം മുതലുള്ള പല നികുതി സർട്ടിഫി ക്കറ്റുകളും ഭൂഉടമകൾക്ക് ലഭിക്കുന്നില്ല. വില്ലേജ് ഓഫിസറില്ലാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജൂൈല 14 ന് രാവിലെ 10 മണിക്ക് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. ആലോചനയോഗത്തിൽ പ്രസിഡൻറ് പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുറഹിമാൻ, കെ.പി. അബ്ദുറഹിമാൻ, കെ. ഹസൻകുട്ടി, പി.ടി. കുഞ്ഞിരായിൻ, എസ്.എ. നാസർ, എൻ.കെ. അശ്റഫ് എന്നിവർ പ്രസംഗിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.