സർക്കാർ ധനസഹായം കോഴിക്കോട്: 2016 -17 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ കഥകളി, ഒാട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ സബ് ജില്ല തലത്തിൽ മത്സരിക്കുകയും എ ഗ്രേഡും ഒന്നാംസ്ഥാനവും നേടി ജില്ലതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും കുടുംബ വാർഷിക വരുമാനം 75,000 രൂപയിൽ താഴെ വരുമാനമുള്ളവരുമായുള്ള കുട്ടികൾക്ക് സർക്കാറിെൻറ കലകളിൽ ശോഭിക്കുന്ന നിർധനരായ കുട്ടികൾക്ക് ധനസഹായ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു. അർഹരായവർ രേഖകൾ സഹിതം ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ/ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ/ ജില്ല വിദ്യാഭ്യാസ ഒാഫിസർ മുഖാന്തരം 14ന് മുമ്പായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.