വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന്​ പരാതി; അധ്യാപകനെതിരെ കേസ്​

മാവൂർ: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ജി.എൽ.പി സ്കൂൾ അധ്യാപകൻ മുക്കം കാരമൂല കുമാരനെല്ലൂർ കൃഷ്ണയിൽ കെ.കെ. ജനാർദനനെതിരെയാണ് (48) പോക്സോ പ്രകാരം മാവൂർ പൊലീസ് കേസെടുത്തത്. മൂന്ന്, നാല് ക്ലാസുകളിലെ പത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. ദേഹോപദ്രവം ഏൽപിക്കുകയും അശ്ലീലചിത്രങ്ങൾ കാണിക്കുകയും ചെയ്തതായി പരാതിയുണ്ട്. കഴിഞ്ഞദിവസം ഒരു വിദ്യാർഥിനി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ പരാതി പ്രധാനാധ്യാപിക ചൈൽഡ് ലൈന് ൈകമാറുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ സ്കൂളിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തുവന്നേതാടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. 2015 ജൂലൈയിൽ ഇൗ സ്കൂളിലെത്തിയ അധ്യാപകനെതിരെ നേരത്തെ ജോലിചെയ്ത ഏഴോളം സ്കൂളുകളിൽനിന്ന് സമാനരീതിയിൽ പരാതികളുയരുകയും സസ്പെൻഷൻ അടക്കം അച്ചടക്ക നടപടി നേരിടുകയും ചെയ്തതാണ്. പ്രധാനാധ്യാപികയും രക്ഷിതാക്കളും പി.ടി.എയും നിരന്തരം അധ്യാപകനെ നിരീക്ഷിക്കുകയും മോശപ്പെട്ട പെരുമാറ്റം ഉണ്ടാകരുെതന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അധ്യാപകൻ ഒളിവിലാണെന്നാണ് വിവരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.