തോന്നിയപോലെ ചിക്കൻ വിൽപന; മുക്കത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചിക്കൻ കടകൾ അടപ്പിച്ചു

തോന്നിയ വിലക്ക് കോഴി വിൽപന; ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടകൾ അടപ്പിച്ചു മുക്കം: സർക്കാർ നിശ്ചയിച്ച വിലയെ ഗൗനിക്കാതെ തോന്നിയപോലെ കോഴി വിൽപന നടത്തിയ മുക്കത്തെ കടകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടപ്പിച്ചു. മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഒരു കട പ്രവർത്തകർ അടിച്ചുതകർത്തു. ബുധനാഴ്ച വൈകീട്ടോടെയാണ് പ്രവർത്തകർ കൂട്ടമായെത്തി കടകൾ അടപ്പിച്ചത്. രാവിലെ പ്രവർത്തകർ എല്ലാ കടകളിലും ചെന്ന് അമിത വിലക്ക് വിൽക്കരുതെന്ന നിർദേശം നൽകിയിരുന്നു. നിർേദശം ഗൗനിക്കാതെ കോഴിക്ക് 110 ഉം വെട്ടിനുറുക്കിയ കോഴിക്ക് കിലോക്ക് 180 നും വിറ്റതാണ് പ്രവർത്തകരെ പ്രകോപിതരാക്കിയത്. കൂടാതെ, ഉപഭോക്താക്കൾ പലരും പരാതിയുയർത്തിയിരുന്നു. സർക്കാർ തീരുമാനം വന്നതോടെ കുറഞ്ഞ വിലയിൽ കോഴി ലഭിക്കുമെന്ന കണക്ക് കൂട്ടലിൽ എത്തിയവർക്ക് വിലയിൽ കാര്യമായ മാറ്റമില്ലെന്ന് കണ്ടത് പ്രതിഷേധത്തിന് കാരണമായി. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ നികുതിയില്ലാതായ കോഴിക്കച്ചവട മേഖല വിലയിൽ മാറ്റം വരുത്താതെ കൊള്ളലാഭം കൊയ്യുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സർക്കാർ തീരുമാനത്തെ മാനിക്കാതെ ജനങ്ങളെ ചൂഷണം ചെയ്ത് കച്ചവടം നടത്താൻ ശ്രമിച്ചാൽ മേഖലയിൽ ഒരു ചിക്കൻ കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ മുക്കം മേഖല കമ്മിറ്റി സെക്രട്ടറി ജാഫർ ഷരീഫ്, പ്രഡിഡൻറ് കെ.കെ. സജി എന്നിവർ പറഞ്ഞു. അനൂപ് മഠത്തിൽ, ബാബു കുറ്റിപ്പാല, നോർമൻ എന്നിവർ സംസാരിച്ചു. photo: Mkm1a Mkm1 മുക്കത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചിക്കൻ കടകൾ പൂട്ടിക്കുന്നു തെരുവ് വിളക്കുകൾ എറിഞ്ഞ് തകർത്തു മുക്കം: നഗരസഭയിലെ മാമ്പറ്റയിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞ് തകർത്തു. മാമ്പറ്റ ഡോൺ ബോസ്കോ കോളജ് റോഡിൽ സ്ഥാപിച്ച നാല് തെരുവ് വിളക്കുകളാണ് തകർത്തത്. വിളക്കി​െൻറ ഫ്രെയിമും ഉള്ളിലെ ട്യൂബുകളും തകർന്നിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഈ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ചെലവിൽ 500 തെരുവ് വിളക്കുകളാണ് നഗരസഭയിൽ സ്ഥാപിച്ചത്. തെരുവ് വിളക്കുകൾ സ്ഥാപിച്ചതിന് ശേഷം മലയോരത്തെ മോഷണങ്ങൾക്ക് കുറവുണ്ടായിരുന്നു. വിളക്കുകൾ ഇല്ലാതാകുന്നതോടെ വീണ്ടും മോഷണങ്ങളും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അധികരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തെരുവ് വിളക്കുകൾ നശിപ്പിച്ചവരെ പിടികൂടണമെന്നും ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭാ കൗൺസിലർ പി.ടി. ബാബു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.