െമഡിക്കൽ കോളജിൽ ഹൃദയചികിത്സക്ക് ഇനി എക്കോകാർഡിയോഗ്രഫിയും കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിലെ പുതിയ എക്കോകാർഡിയോഗ്രഫി മെഷീൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) ഒരു കോടി രൂപ ചെലവിട്ട് പുതിയ മെഷീൻ സ്ഥാപിച്ചത്. ഹൃദയചികിത്സക്കായി കാർഡിയോളജി വിഭാഗത്തിലേക്കായി സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിലെ താഴെനിലയിലാണ് എപിക് 7 എന്ന അത്യാധുനിക യന്ത്രം സ്ഥാപിച്ചിട്ടുള്ളത്. ഒരറ്റത്ത് കാമറ ഘടിപ്പിച്ച പരിശോധന ഉപകരണം അന്നനാളത്തിലൂടെ കടത്തിവിട്ട് ഹൃദയത്തിെൻറ പ്രവർത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്. നിലവിൽ രണ്ട് മെഷീനുകൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസം 40 പേർക്കേ പരിശോധന നടത്താൻ കഴിയൂ. കാർഡിയോളജി വിഭാഗത്തിൽ തിരക്കേറിയതിനാൽ ഈ രണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം പലർക്കും ഉപകാരപ്രദമാവാറില്ല. ദ്വിമാന ചിത്രമാണ് ഇവയിലൂടെ ലഭ്യമാവുക. പുതിയ മെഷീനിലൂടെ 70 പേർക്ക് ഒരു ദിവസം പരിശോധന നടത്താം. ചതുർമാന ചിത്രമായിരിക്കും ഇതിലൂടെ ലഭിക്കുക. 400 രൂപയാണ് പരിശോധന ചെലവ്. പുറത്ത് ഇതിന് 1000 മുതൽ 1500 രൂപ വരെയാവും. രാവിലെ സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീര ദർശക്, കൗൺസിലർമാരായ എം.എം. പത്മാവതി, സറീന വിജയൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രതാപ് സോംനാഥ്, വിവിധ സൂപ്രണ്ടുമാരായ ഡോ. കെ.ജി. സജിത്ത്കുമാർ, ഡോ. ശ്രീകുമാർ, ഡോ. കെ.എം. കുര്യാക്കോസ്, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് എം.ഡി ജി. അശോക് ലാൽ എന്നിവർ പങ്കെടുത്തു. photo ab1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.