ചുരം റോഡിെൻറ തകർച്ച; ദേശീയപാതയിലെ ഗതാഗത സ്​തംഭനം പതിവായി

കോടികൾ മുടക്കി നവീകരിച്ച ചുരം റോഡാണ് മാസങ്ങൾക്കുള്ളിൽ പൊളിഞ്ഞത് വളവുകൾ പൂർണമായും ഇൻറർലോക്ക് ചെയ്യണമെന്ന ആവശ്യം നടപ്പായില്ല അടിവാരം: ദേശീയപാത 212ൽ ചുരം റോഡിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട ഗർത്തങ്ങളും കുഴികളും ഗതാഗതം ദുഷ്കരമാക്കുന്നതോടൊപ്പം പലപ്പോഴും ദേശീയ പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഏഴാം വളവിലെ കുഴികളിൽ കുടുങ്ങിയ ബംഗളൂരു- -തിരുവനന്തപുരം കെ.എസ്.ആർ.ടി.സി വോൾവോ ബസ് സൃഷ്ടിച്ച ഗതാഗതക്കുരുക്ക് നാലു മണിക്കൂറോളം കഴിഞ്ഞാണ് നീക്കാനായത്. രാത്രിയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ വെള്ളവും വെളിച്ചവുമില്ലാതെ ഇരുട്ടിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ഭയാനകമാണ്. തടസ്സം നീക്കിയാൽതന്നെയും ഇരുഭാഗത്തുമുള്ള വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം പൂർവസ്ഥിതിയിലാകാൻ മണിക്കൂറുകൾ പിെന്നയും വേണ്ടി വരുന്നു. ഇൻറർലോക്കുകൾ പതിച്ച രണ്ട്, നാല്, ഒമ്പത് വളവുകൾ ഒഴികെ ചുരം റോഡ് പലഭാഗങ്ങളും ടാറിങ് ഇളകി ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരു വർഷം മുമ്പ് ദേശീയപാത ലക്കിടി മുതൽ നെല്ലാങ്കണ്ടി വരെയുള്ള 30 കിലോമീറ്റർ റോഡ് 13 കോടി രൂപ ചെലവിലാണ് റീടാറിങ് നടത്തിയത്. ടാറിങ് നടക്കുമ്പോൾതന്നെ പ്രവൃത്തിയിലെ അപാകതകൾ വാർത്തയായതാണ്. താമരശ്ശേരി ചുങ്കം, ഈങ്ങാപ്പുഴ ടൗൺ തുടങ്ങി മിക്ക സ്ഥലങ്ങളിലും ടാറിങ് ഇളകിയിരിക്കുകയാണ്. 2012ൽ ചുരം റോഡിലെ ഗതാഗതം പൂർണമായും നിർത്തിവെച്ച് നടത്തിയ റോഡ് വികസന പ്രവൃത്തിയുടെ ഫലമായി അഞ്ചു കൊല്ലത്തോളം റോഡിന് കാര്യമായ തകരാറില്ലാതെ നിലനിന്നിരുന്നു. എന്നാൽ, ചുരത്തിലെ ഇൻറർലോക്ക് പതിക്കാത്ത വളവുകളിൽ മഴക്കാലം കഴിയുന്നതോടെ തകരുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ ടാറിങ്ങി​െൻറ അപാകതയാണ് ഇത്രവേഗം റോഡ് തകരാൻ കാരണമായതെന്ന് ആക്ഷേപവും ശക്തമാണ്. ചുരം വളവുകളിൽ ഗർത്തങ്ങൾ എത്രതവണ റീടാർ ചെയ്താലും ഇൻറർലോക്ക് ചെയ്യാതെ ശാശ്വത പരിഹാരമാകില്ല. എത്രയുംവേഗം വളുകളിലും റോഡ് തകരുന്ന ഭാഗങ്ങളിലും ഇൻറർലോക്ക് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. photo: TSY Churthile Kuzhi Adakkunnu.jpg കഴിഞ്ഞ ദിവസം രാത്രി ഏഴാം വളവിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസിനെ കുടുക്കിയ കുഴി ദേശീയപാത അധികൃതർ അടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.