31 പേർക്കുകൂടി ഡെങ്കിപ്പനി; ആറുപേർക്ക് എച്ച്.വൺ എൻ.വൺ

31 പേർക്കുകൂടി ഡെങ്കിപ്പനി; ആറു പേർക്ക് എച്ച്1 എൻ1 കോഴിക്കോട്: ജില്ലയിൽ ചൊവ്വാഴ്ച 31 പേർക്കുകൂടി ഡെങ്കിപ്പനിയും ആറു പേർക്ക് എച്ച്1 എൻ1ഉം സ്ഥിരീകരിച്ചു. 107 പേർക്കാണ് ഡെങ്കി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. തലക്കുളത്തൂരിൽ അഞ്ചു പേർക്കും ബേപ്പൂരിൽ മൂന്നു പേർക്കും സിവിൽ സ്റ്റേഷൻ, മടവൂർ, ചേളന്നൂർ, അത്തോളി, കക്കോടി, പുതിയാപ്പ എന്നിവിടങ്ങളിൽ രണ്ടു പേർക്കും വെസ്റ്റ്ഹിൽ, പുതിയങ്ങാടി, മാളിക്കടവ്, ഫറോക്ക്, പെരുമണ്ണ, നടുവണ്ണൂർ, ചാലിയം, പനങ്ങാട്, മങ്ങാട്, നരിക്കുനി എന്നിവിട‍ങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. മൂന്നു പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും നാലു പേർക്ക് സംശയിക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾ ചൊവ്വാഴ്ച എലിപ്പനി ബാധിച്ച് മരിച്ചു. മൂന്നു പേർക്ക് മലേറിയ സ്ഥിരീകരിച്ചു. 3078 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 63 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. അത്യാഹിത വിഭാഗത്തിൽ ജനത്തിരക്ക്; പനി ക്ലിനിക് മാറ്റി കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ അനിയന്ത്രിത തിരക്ക് പരിഗണിച്ച് ഇതിനകത്ത് പ്രവർത്തിച്ചിരുന്ന പനി ക്ലിനിക് ലോക്കൽ ഒ.പി വിഭാഗത്തിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മുതൽ എട്ടു വരെയാണ് പ്രവർത്തിക്കുക. പനിക്കാരുടെ എണ്ണം കൂടിയതോടെ മൂന്നാഴ്ച മുമ്പാണ് ഒ.പിയിലും കാഷ്വാലിറ്റിയിലുമായി പനി ക്ലിനിക്കുകൾ തുടങ്ങിയത്. സ്വതവേ തിരക്കേറിയ കാഷ്വാലിറ്റിയിൽ പനിക്കാലമായതോടെ നിന്നുതിരിയാനിടമില്ലാത്ത സ്ഥിതിയാണ്. സ്ട്രെച്ചറുകളിൽ കിടത്തേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും പലപ്പോഴും നിലത്തുകിടത്തേണ്ട സാഹചര്യമാണ്. ഇക്കാരണത്താലാണ് പനി ക്ലിനിക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.