ഹവാസ്​ മീഡിയ ഗ്രൂപ്​​ ​െഎ.എം.സി അഡ്വർടൈസിങ്ങുമായി കൈകോർക്കുന്നു

കോഴിക്കോട്: ആഗോള കമ്യൂണിക്കേഷൻ മാർക്കറ്റിങ് സ്ഥാപനമായ ഹവാസ് ഗ്രൂപ്പി​െൻറ മീഡിയ വിഭാഗമായ ഹവാസ് മീഡിയ ഗ്രൂപ് ദക്ഷിണേന്ത്യൻ വിപണിയിൽ സ്വാധീനം ശക്തമാക്കുന്നതിനായി മലബാർ ഗ്രൂപ്പി​െൻറ അഡ്വർടൈസിങ് ഏജൻസിയായ െഎ.എം.സി അഡ്വർടൈസിങ്ങുമായി കൈകോർക്കുന്നു. ഹവാസ് ഇൻറഗ്രേറ്റഡ് മീഡിയ ഗ്രൂപ്പുമായി ചേരുന്നതിലൂടെ െഎ.എം.സി അഡ്വർടൈസിങ്ങി​െൻറ പ്രബലമായ പ്രാദേശിക സ്വാധീനം ആഗോളാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനും സ്ഥാപനത്തി​െൻറ കഴിവുകൾ വിശാലമാക്കാനും കഴിയുമെന്ന് െഎ.എം.സി അഡ്വർടൈസിങ്ങി​െൻറയും മലബാർ ഗ്രൂപ്പി​െൻറയും ചെയർമാൻ എം.പി. അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ ബ്രാൻഡ് വിപുലീകരണത്തിനും ഇൗ സഹകരണം സഹായകമാകും. കോഴിക്കോട്ട് തുടങ്ങിയ സ്ഥാപനമാണ് െഎ.എം.സി അഡ്വർടൈംസിങ് പ്രൈവറ്റ് ലിമിറ്റഡ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മലബാർ െഡവലപ്പേഴ്സ്, ഇഹം ഡിജിറ്റൽ, മലബാർ വാച്ചസ്, നീരായി ഫുഡ്േകാർട്ട്, കോസ്മോ സ്പോട്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ െഎ.എം.സി അഡ്വർടൈസി​െൻറ ഇടപാടുകാരാണ്. ഹവാസ് മീഡിയ ഗ്രൂപ് സി.ഇ.ഒ അനിത നയ്യാർ, െഎ.എം.സി മാനേജിങ് ഡയറക്ടർ എ.വി. ബാനു പ്രകാശ്, ഹവാസ് മീഡിയ ഗ്രൂപ് എം.ഡി മോഹിത് ജോഷി, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ്, കെ.പി. നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.