േകാഴിക്കോട്: സുരക്ഷാ പ്രശ്നമാണ് കേരളത്തിലെ തീവണ്ടി യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഇതിനു പരിഹാരം കാണാൻ റെയിൽവേ അധികൃതർ സേഫ്റ്റി ഒാഡിറ്റിങ് നടത്തണമെന്നും കോൺഫെഡറേഷൻ ഒാഫ് ആൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ സെമിനാർ. തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ മലബാർ പാലസ് ഹോട്ടലിലായിരുന്നു സെമിനാർ. കൂട്ടായ ശ്രമങ്ങളാണ് അവകാശങ്ങൾ നേടിയെടുക്കാൻ ആവശ്യമെന്ന് ചടങ്ങിൽ സംബന്ധിച്ച പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. അധികൃതർ ഉറപ്പു നൽകിയ അൾട്രാ സോണിക്, ഒാരോ എട്ട് കിലോ മീറ്ററിലും പരിശോധന എന്നിവയടക്കം കൃത്യമായി നടത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു. യാത്രക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ നടപടി വേണം. അതിവേഗ പാത, നാലുവരിപ്പാത, ചരക്ക് ഇടനാഴി, പാലസ് ഒാൺ വീൽസ്, എ.സി. എക്സ്പ്രസ്, ഗതിമാൻ, തേജസ് തുടങ്ങിയ നിരവധി ആധുനിക തീവണ്ടികൾ ഇന്ത്യൻ റെയിൽവേക്കുണ്ടെങ്കിലും കേരളത്തിന് പ്രയോജനമില്ലാത്ത അവസ്ഥയാണ്. ചെയർമാൻ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ സി.ഇ. ചാക്കുണ്ണി വിഷയാവതരണം നടത്തി. കെ.ജെ. ജോയ്, എ.വി. ഉസ്മാൻകോയ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം.പി. അൻവർ സ്വാഗതവും അജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.