കോഴിക്കോട്: ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടന്നു. മുൻകൂട്ടി അറിയിച്ച സമരമായതിനാൽ ജില്ലയിൽ സമരം കാര്യമായി ബാധിച്ചില്ല. എന്നാൽ, ബസുകൾ പലതും സർവിസ് നടത്തിയില്ല. വ്യാപാരികളുടെ പണിമുടക്കുമുള്ളതിനാൽ നഗരത്തിൽ വാഹനങ്ങളും കുറവായിരുന്നു. ദൈംനംദിന വിലമാറ്റത്തിലെ -അപാകത പരിഹരിച്ച് വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുക, കച്ചവടം കുറവുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുക, ഡീലര്‍മാരുടെ കമീഷന്‍ തുക വര്‍ധിപ്പിക്കുക, അപൂർവചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, ഡീലര്‍ഷിപ് എഗ്രിമെൻറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെട്രോളിയം ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പമ്പുകളടച്ചിട്ട് പ്രതിഷേധിച്ചത്. സമരത്തിെൻറ ഭാഗമായി ഞായറാഴ്ച മുതല്‍തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്‌റ്റോക്ക് ബോര്‍ഡുകളും തിങ്കളാഴ്ചതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.