'ൈകയെത്തും ദൂരത്ത് ': നിർമാണാനുമതി കിട്ടിയത് 860 വീടുകൾക്ക് കോഴിക്കോട്: വീടുനിർമാണ അനുമതിക്കുള്ള അപേക്ഷകൾ തീർപ്പാക്കാനായി ജില്ലയിൽ മൂന്നു ദിവസങ്ങളിൽ ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ 'ൈകയെത്തും ദൂരത്ത്' എന്ന പേരിൽ നടന്ന അദാലത്തിൽ 860 പേർക്ക് വീട് പണിക്ക് അനുമതിയായി. അഞ്ചു വർഷത്തിലധികമായി കലക്ടറേറ്റിലും ബന്ധപ്പെട്ട മറ്റ് ഓഫിസുകളിലും അപേക്ഷകൾ സമർപ്പിച്ച് കാത്തുകഴിഞ്ഞവർക്കാണ് സ്വപ്ന സാക്ഷാത്കാരത്തിന് വഴി തെളിഞ്ഞത്. ഇന്നലെ വടകര ബ്ലോക്കിൽ നടന്ന അദാലത്തിൽ 151 പേർക്കാണ് അനുമതി ലഭിച്ചത്. അവസാനദിന അദാലത്തിൽ ആകെ 453 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 89 പരാതികൾ തള്ളുകയും 213 എണ്ണം പുനഃപരിശോധനക്കായി മാറ്റുകയും ചെയ്തു. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം വീട് നിർമാണത്തിനായി നിലം മണ്ണിട്ട് നികത്തുന്നതിനായി സമർപ്പിച്ച അപേക്ഷകളാണ് തീർപ്പാക്കിയത്. ഗ്രാമപഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശിപാർശ പ്രകാരം ജില്ലാ തല അധികൃത സമിതിയാണ് അനുമതി നൽകുന്നത്. മണ്ണിട്ടു നികത്തുന്നത് അപേക്ഷകെൻറ സ്വന്തം ആവശ്യത്തിനായുള്ള ഗൃഹനിർമാണത്തിന് മാത്രമായിരിക്കണമെന്നാണ് നിബന്ധന. മണ്ണിട്ടു നികത്തുന്നതുമൂലം സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി സമീപവാസികൾക്കോ പരിസ്ഥിതിക്കോ ഏതെങ്കിലും വിധത്തിൽ ഹാനികരമായ അവസ്ഥയുണ്ടായാൽ അത് ഒഴിവാക്കാനുള്ള നടപടികൾ അപേക്ഷകൻ സ്വന്തം ചെലവിൽ വഹിക്കണം. നിലം മണ്ണിട്ടു നികത്തുന്നതിനുള്ള അനുമതി മണ്ണെടുക്കുന്നതിനോ കടത്തിക്കൊണ്ടു പോവുന്നതിനോ ബാധകമാവില്ല. അവധി ദിവസങ്ങളിലോ മറ്റു ദിവസങ്ങളിൽ രാവിലെ എട്ടു മണിക്കു മുമ്പോ ആറ് മണിക്ക് ശേഷമോ മണ്ണിടൽ നടത്താൻ പാടില്ല. മണ്ണിടൽ പ്രവൃത്തി നടക്കുന്ന ദിവസവും സമയവും സ്ഥലം വില്ലേജ് ഓഫിസറെ മുൻകൂട്ടി അറിയിക്കേണ്ടതും അവരുടെ സാന്നിധ്യത്തിൽ മാത്രം നടത്തേണ്ടതുമാണ്. ഉത്തരവ് തീയതി മുതൽ മൂന്നുമാസത്തിനകം തരം മാറ്റം പൂർത്തിയാക്കേണ്ടതാണെന്നും നിബന്ധനകളിൽ പറയുന്നു. എ.ഡി.എം ടി. ജനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ എന്നിവർ അദാലത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.