വില്യാപ്പള്ളി: ഹയർ സെക്കന്‍ഡറി തലം മുതലുള്ള വിദ്യാർഥികള്‍ക്ക് മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ പരിശീലനം നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയായ കെഡ്സ് സ്പാര്ക്കിെൻറ മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പ്ലസ് വണ്‍ മുതല്‍ അഞ്ചു വര്‍ഷം നീളുന്ന സമഗ്രമായ പരിശീലനക്കളരിയായിരിക്കും സ്പാര്‍ക്ക്. ആദ്യഘട്ടത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ തെരഞ്ഞെടുത്ത 10 സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പില്‍ വരുത്തുക. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലൈഫ്' ആണ് പദ്ധതിയുടെ ആസൂത്രണവും നിര്‍വഹണവും നടത്തുന്നത്. എം.വി. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ്, വി.വി. മുഹമ്മദലി, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ്, പി.പി. റഷീദ്, ബാസിത്ത് കായക്കണ്ടി, കെ.വി. ജൈസൽ, കെ.വി. തന്‍വീര്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എം. മുനീര്‍ സ്വാഗതവും സാദിഖ് മണിയൂര്‍ നന്ദിയും പറഞ്ഞു. ................. kz6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.