സ്​കൂളിലെ ഗ്യാസ്​ സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവള്ളൂർ: സ്കൂൾ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. വള്ള്യാട് എൽ.പി സ്കൂളിലെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിനാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തീപിടിച്ചത്. െറഗുലേറ്ററിന് തീപിടിക്കുകയും പടരുകയുമായിരുന്നു. സ്കൂളിനോട് ചേർന്ന പാചകപ്പുരയിൽ തീപടർന്നതോടെ പരിഭ്രാന്തരായ സ്കൂൾ അധികൃതർ കുട്ടികളെ അടുത്തുള്ള വള്ള്യാട് യു.പി സ്കൂളിലേക്ക് മാറ്റി. നാട്ടുകാരും വടകരയിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തീയണച്ചു. മാഗസിൻ പ്രകാശനം വാണിമേൽ: നാദാപുരം ഗവ. കോളജി​െൻറ പ്രഥമ മാഗസിൻ 'ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്' പ്രിൻസിപ്പൽ ഡോ. എം. ജ്യോതിരാജിന് നൽകി മാപ്പിളകവിയും അധ്യാപകനുമായ കുന്നത്ത് മൊയ്തു മാസ്റ്റർ പ്രകാശനം ചെയ്തു. സി.വി.എം. വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് ലോഗോയുടെ പ്രകാശനം ഇംഗ്ലീഷ് വിഭാഗം തലവൻ സുദീപ് എസ്.ഡി-ക്ക് നൽകി മൊകേരി ഗവ. കോളജ് ചരിത്രവിഭാഗം മേധാവി കെ.കെ. അഷ്റഫ് നിർവഹിച്ചു. മാഗസിൻ എഡിറ്റർ മുഹമ്മദ് വെല്ലോളി നന്ദി പറഞ്ഞു. .................... kz4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.