അന്നം അമൃതം പദ്ധതി തുടങ്ങി

നന്തിബസാർ: വൻമുകം -എളമ്പിലാട് എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ സഹകരണത്തോടെ . ഭക്ഷണം പാഴാക്കുന്ന സാഹചര്യം ഇല്ലാതാക്കി കുട്ടികളിൽ മികച്ച ഭക്ഷണശീലമൊരുക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി അടുത്ത ഘട്ടത്തിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മൂടാടി പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ. കെ.എം.പി. ഫർഹാന ഉച്ചഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു. എം. വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ദിയ ലിനീഷ് ഭക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ ഭാരവാഹികളായ പി.എസ്. ശ്രീല, കെ. സുജില എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും പി. നൂറുൽ ഫിദ നന്ദിയും പറഞ്ഞു. ജനസംഖ്യദിനാചരണം നന്തിബസാർ: വീരവഞ്ചേരി എൽ.പി സ്കൂൾ കുട്ടികൾ ജനസംഖ്യദിനം ആചരിച്ചു. ............... kp3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.