ജനകീയ നാടകസംഘത്തിന്​ തുടക്കം

കോഴിക്കോട്: ഇടതുപക്ഷ നാടകപ്രവർത്തകരുടെ സംഘടനയായ ജനകീയ നാടകസംഘം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബിജോൺ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ എ. ശാന്തകുമാർ, കോഴിക്കോട് ശാരദ എന്നിവർക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉപഹാരങ്ങൾ നൽകി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജാനമ്മ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. ജനകീയ നാടക സംഘം പ്രസിഡൻറ് മാവൂർ വിജയൻ നയരേഖയും വൈസ് പ്രസിഡൻറ് എം.സി. സന്തോഷ്കുമാർ പ്രമേയവും അവതരിപ്പിച്ചു. ഡോ. യു. ഹേമന്ത്കുമാർ, മാധവൻ കുന്നത്തറ, ഡോ. കെ. ശ്രീകുമാർ, റഫീഖ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി കരുണാകരൻ പറമ്പിൽ സ്വാഗതവും രാധാകൃഷ്ണൻ പേരാമ്പ്ര നന്ദിയും പറഞ്ഞു. ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് ഡി.വൈ.എഫ്.ഐ പുത്തൂർമഠം മേഖല കമ്മിറ്റി അവതരിപ്പിച്ച 'മൂരി' നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.