കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചതായി പരാതി. 'ഇറ്റ്‌സ് ആർ.എസ്.എസ്. ഐ ആം ദ വിറ്റ്‌നസ്' എന്ന തലക്കെട്ടിൽ ഫാഷിസത്തിനെതിരായ കാമ്പയിന്‍ നടത്തുമ്പോഴായിരുന്നു ആക്രമണം. കോളജ് ഗേറ്റിന് പുറത്ത് കാമ്പയിൻ നടത്തിയ സംഘത്തെ എസ്.എഫ്.ഐക്കാർ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രവര്‍ത്തകനെ മർദിച്ചു. തടയാന്‍ ശ്രമിച്ച കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് എം.സി. സക്കീര്‍ ചക്കുംകടവ്, ഏരിയ പ്രസിഡൻറ് ജംഷീര്‍ വെള്ളയിൽ, ജില്ല കമ്മിറ്റിയംഗം താഹ ഹുസൈന്‍ കല്ലായി, ഏരിയ സെക്രട്ടറി യാസിം പയ്യാനക്കല്‍ എന്നിവരെ മർദിച്ചതായാണ് പരാതി. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. പ്രവർത്തകർക്ക് നേരെയുള്ള അക്രമവും വധശ്രമവും ആർ.എസ്.എസിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിരോധത്തിെൻറ കാപട്യം വ്യക്തമാക്കുന്നതും എസ്.എഫ്.ഐ ആർ.എസ്.എസിെൻറ ക്വട്ടേഷൻ സംഘമായി മാറുന്നതിെൻറ ലക്ഷണവുമാണെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.