കോഴിക്കോട്ട് വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: ജി.എസ്.ടി വിഷയത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കി​െൻറ ഭാഗമായി നഗരത്തിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. പണിമുടക്കി​െൻറ ഭാഗമായി നഗരത്തിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനവും ആദായനികുതി ഓഫിസിന് മുന്നിൽ ധർണയും നടത്തി. പ്രതിഷേധത്തിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ജെ. ടെന്നിസൺ അധ്യക്ഷത വഹിച്ചു. കെ.പി. മൊയ്തീൻ കോയ, എം. ബാബുമോൻ, പി.വി. ഉസ്മാൻകോയ, കെ.പി. അബ്ദുൽ റസാഖ്, എം.കെ. ഗംഗാധരൻ, വേണുകുമാർ, സുഷൻ പൊറ്റക്കാട് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എം. ഹനീഫ സ്വാഗതവും മനാഫ് കാപ്പാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.