കേരളത്തിൽ രണ്ടാം വിദ്യാഭ്യാസ വിപ്ലവം അനിവാര്യം ^സ്​പീക്കർ

കേരളത്തിൽ രണ്ടാം വിദ്യാഭ്യാസ വിപ്ലവം അനിവാര്യം -സ്പീക്കർ കേരളത്തിൽ രണ്ടാം വിദ്യാഭ്യാസ വിപ്ലവം അനിവാര്യം -സ്പീക്കർ കോഴിക്കോട്: വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിന് കേരളത്തിൽ രണ്ടാം വിദ്യാഭ്യാസ വിപ്ലവം ഉണ്ടാകേണ്ടതുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോഴിക്കോട് കലക്ടേററ്റ് ഹാളിൽ ജില്ല പഞ്ചായത്തി​െൻറ വിജയോത്സവം പരിപാടി ഉദ്ഘാടനവും എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങൾ വർധിച്ചെങ്കിലും പഠനനിലവാരം ഉയർന്നിട്ടില്ല. ഇതിനു വേണ്ടത് രണ്ടാം വിദ്യാഭ്യാസ വിപ്ലവമാണ്. വിദ്യാർഥികൾ എന്തു പഠിച്ചു എന്നല്ല, എന്ത് പഠിച്ചില്ല എന്നാണ് പരീക്ഷകളിൽ അളക്കപ്പെടുന്നത്.‌ നിലവിലെ വിദ്യാഭ്യാസ രീതി കാര്യക്ഷമമായ മാറ്റത്തിനു വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കലക്ടർ യു.വി. ജോസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് ചോലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ജി. ജോർജ് മാസ്റ്റർ, പി.കെ. സജിത, സുജാത മനക്കൽ, എ.കെ. ബാലൻ, അഹമ്മദ് പുന്നക്കൽ, വി.ഡി. ജോസഫ്, ടി.കെ. രാജൻ, എ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.