മാലിന്യപ്രശ്നം; യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്

മാലിന്യപ്രശ്നം: യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ്, യു.പി. മരക്കാർ, എൻ. അബ്ദുൽ സത്താർ, എം.ടി. സൈദ് ഫസൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എൻ. ജംനാസ്, പി.പി. ശിഹാബ്, എൻ.കെ. അൻവർ, സുഹറ കരുവോട്ട്, ബ്ലോക്ക് അംഗം വി.എൻ. ശുഹൈബ്, പി.വി. സുരേന്ദ്രലാൽ, പി. പ്രേമദാസൻ, ശാന്താദേവി, എ.പി. മോയിൻ, അബ്ദു കൊയങ്ങോറൻ, ചാലൂളി അബൂബക്കർ, എം.എ. സൗദ ടീച്ചർ എന്നിവർ സംസാരിച്ചു. റഷീഫ് കന്നിയാത്ത്, ശിഹാബ് കറുത്തപറമ്പ്, ഫൈസൽ ആനയാംകുന്ന്, റഊഫ് കൊളക്കാടൻ, ജംഷീദ്, സാദിഖ് കുറ്റിപ്പറമ്പ്, എ.പി. ശുക്കൂർ, കെ.പി. ഉണ്ണിമോയിൻകുട്ടി, കെ. കൃഷ്ണദാസ്, അബു മലാംകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.