ഹോട്ടലുകളിലെ ജി.എസ്​.ടി അശങ്ക തുടരുന്നു

ഹോട്ടലുകളിലെ ജി.എസ്.ടി ആശങ്ക തുടരുന്നു കോഴിക്കോട്: ചരക്കു സേവന നികുതി നിലവിൽവന്നതോടെ കൂടുതൽ വാർത്തകളിൽ നിറഞ്ഞത് ഹോട്ടലുകളായിരുന്നു. പുതിയ നികുതിസംവിധാനം നിലവിൽവന്ന് 10 ദിവസം കഴിഞ്ഞിട്ടും ഹോട്ടലുകളിലെ ജി.എസ്.ടി ആശങ്ക തുടരുകയാണ്. രുചികളിലും സേവനത്തിലും പേരുകേട്ട കോഴിക്കോെട്ട ഹോട്ടലുകളെല്ലാം ജി.എസ്.ടി വന്നതോടെ പലർക്കും വില്ലന്മാരായി. ഹോട്ടല്‍ ഭക്ഷണത്തി​െൻറയും ബേക്കറി വിഭവങ്ങളുടെയും വില ഉയര്‍ന്നുതുടങ്ങിയതായിരുന്നു ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ, കച്ചവടം കുറയുമെന്നതായിരുന്നു ഹോട്ടൽ വ്യാപാരികളുെട ആശങ്ക. കച്ചവടക്കാരാണോ ഭക്ഷണം കഴിക്കുന്നവരാണോ നികുതി നൽേകണ്ടതെന്ന ചർച്ചയും അവസാനിച്ചിട്ടില്ല. ജില്ലയിലെ ഭൂരിപക്ഷം ഹോട്ടലുകളും ഇനിയും ജി.എസ്.ടിയിലേക്ക്് മാറിയിട്ടില്ല. കമ്പ്യൂട്ടറൈസ്ഡ് ആകാത്ത ഹോട്ടലുകളും നിലവിലുള്ള സോഫ്റ്റ്വെയർ മാറാത്തവരും പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള നെേട്ടാട്ടം തുടരുകയാണ്. അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ഹോട്ടലുകളിൽ ജി.എസ്.ടി ചുമത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.