കോഴിക്കോട്: ഏകീകൃത ചരക്കു-സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്ന് 10 ദിവസം പിന്നിട്ടിട്ടും ആശങ്ക വിട്ടുമാറാതെ ചെറുകിട കച്ചവടക്കാർ. പുതിയ നികുതിസമ്പ്രദായം സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇവരെ വെട്ടിലാക്കിയത്. ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജി.എസ്.ടി തിരിച്ചറിയല്‍ നമ്പര്‍ ലഭിച്ചിട്ടും പലരും പഴയ നിരക്കില്‍തന്നെയാണ് വ്യാപാരം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭൂരിഭാഗവും ജി.എസ്.ടി നിരക്കില്‍ വ്യാപാരം തുടങ്ങി. നേരത്തെ അപേക്ഷിച്ചിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം ജി.എസ്.ടി തിരിച്ചറിയല്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാരില്‍ ജി.എസ്.ടി തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കാത്തവരുമുണ്ട്. അരിവില കുറഞ്ഞുതുടങ്ങി കോഴിക്കോട്ട്: ജി.എസ്.ടി തുടങ്ങി ഒാരാഴ്ചക്കു ശേഷം അരി വിലയിൽ നേരിയ കുറവ്. പൊന്നി, കുറുവ, ബംഗാൾ സ്വർണ തുടങ്ങിയവക്കെല്ലാം ഒരു രൂപ മുതൽ ഒന്നര രൂപവരെ വില കുറഞ്ഞു. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ ഇടത്തരം കുറുവ കിലോക്ക് 38 രൂപയും ബംഗാൾ സ്വർണക്ക് 29 രൂപയുമാണ് ഹോൾസെയിൽ വില. പച്ചക്കറിക്ക് വില കൂടുന്നുണ്ടെങ്കിലും ജി.എസ്.ടിയുമായി ബന്ധപ്പെട്ടല്ല വർധന. എന്നാൽ, ബ്രാൻഡഡായ അരി, പഞ്ചസാര തുടങ്ങിയവയുടെ വില ഉയർന്നിട്ടുണ്ട്. അഞ്ചുകിലോ പാക്കറ്റ് അരിയില്‍ കിലോക്ക് എട്ടുരൂപവരെ കൂടി. ബ്രാന്‍ഡഡ് പഞ്ചസാരക്ക് കിലോക്ക് രണ്ടുരൂപ ഉയര്‍ന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് 28 ശതമാനവും ബ്രാന്‍ഡഡ് ആട്ടക്ക് അഞ്ച് ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.