കോഴിക്കോട്: ധനമന്ത്രി തോമസ് െഎസക് പ്രഖ്യാപിച്ച കോഴിവിലയിൽ പ്രതിഷേധിച്ച് കോഴിക്കച്ചവടക്കാർ കടകളടച്ചിട്ട് സമരം നടത്തുമ്പോൾ കോഴിക്കോട്ട് സർക്കാർ വിലയിൽ കോഴിയിറച്ചി വിൽപന. കോഴിക്കച്ചവടക്കാരുടെ സംഘടന അനിശ്ചിതകാല സമരം പ്രഖ്യാപിച്ച കോഴിക്കോട്ട് പൊലീസ് സംരക്ഷണത്തിൽ സി.പി.ആർ ചിക്കൻസിെൻറ രണ്ടു കടകളാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസംവരെ കിലോക്ക് 200 രൂപക്ക് വിറ്റ കോഴിയിറച്ചി 157 രൂപക്കാണ് ഇവിടെ വിൽക്കുന്നത്. നഗരത്തിൽ നടക്കാവിലും പുതിയങ്ങാടിയിലുമായി രണ്ടു കടകളാണ് തുറന്നിരിക്കുന്നത്. സർക്കാർ വിലയിൽ ചിക്കൻ എന്ന ബോർഡുവെച്ചാണ് വിൽപന. 87 രൂപക്ക് ഒരു കിലോ കോഴി വിൽക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരെ ഒാൾ കേരള ചിക്കൻ മർച്ചൻറ് അസോസിയേഷൻ, കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കോഴിക്കോട്ട് സമരം നടക്കുന്നത്. ചിക്കൻകടകളെല്ലാം അടഞ്ഞുകിടക്കുകയും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് ക്ഷാമം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.ആർ ചിക്കൻസിെൻറ കടകൾ തുറന്നത്. പൊലീസ് സംരക്ഷണത്തോടെ തുറന്ന കടകളിൽ വൻ വിൽപനയാണ് നടക്കുന്നത്. ആവശ്യത്തിന് സ്റ്റോക്ക് കിട്ടുകയും പൊലീസ് സംരക്ഷണം കിട്ടുകയും ചെയ്താൽ ഈ വിലക്കുതന്നെ കോഴിയിറച്ചി വിൽക്കുമെന്ന് കടയുടമ പറഞ്ഞു. photo: AB 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.